ബിജെപി നേതാവിന്റെ അതിക്രമം, ട്രെയിനില്‍ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം, അറസ്റ്റുമായി പോലീസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍
ദില്ലി: 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇത് കൊണ്ടൊന്നും പീഡനം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ഇത്തവണ പീഡനം നടന്നിരിക്കുന്നത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ബിജെപി നേതാവായ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് പോലീസ് തന്നെ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ വച്ചാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. പ്രേം ആനന്ദ് എന്ന അഭിഭാഷകനെയാണ് ഈറോഡ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ ചുമത്തിയിട്ടുണ്ട്. പ്രേം ആനന്ദിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രേം ആനന്ദ് 2006ല്‍ ആര്‍കെ നഗറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ്.

ആനന്ദ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളെ വിളിച്ചുണര്‍ത്തി ഇക്കാര്യം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഇയാള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. താന്‍ ബിജെപിയിലെ പ്രമുഖ നേതാവാണെന്നും നിരവധി ആര്‍എസ്എസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഇയാള്‍ പറഞ്ഞു. പരാതിപ്പെട്ടാല്‍ നിങ്ങള്‍ കടുത്ത രീതിയില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ റെയില്‍വേ പോലീസ് കടുത്ത നടപടിയെടുത്തതോടെ ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. അതേസമയം ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications