കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛാ ദിന്‍ എവിടെ? മോദിയെ പറപ്പിച്ച് മുന്‍ ബിജെപി മന്ത്രി! രൂക്ഷ വിമര്‍നവുമായി വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

അച്ഛാ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിക്ക് കണക്കിന് വിമര്‍ശനവുമായി അമൃത്സറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ്. ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രി കൂടിയായ ലക്ഷ്മീ കാന്ത ചൗള മോദിയെ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം അവര്‍ അയോധ്യയില്‍ നിന്നും സരയൂ-യമുന എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയില്‍ അച്ഛാദിന്‍ വന്നില്ലെന്ന് അവര്‍ പറഞ്ഞത്. ആദ്യം നിലവിലുള്ള ട്രെയിനുകളുടേയും സ്റ്റേഷനുകളുടേയും ശോച്യാവസ്ഥ പരിഹരിക്കൂ അതിന് ശേഷമാകാം ബുള്ളറ്റ് ട്രെയിനുകള്‍ പോലുള്ള പദ്ധതികള്‍ ആലോചിക്കുന്നത്, ലക്ഷ്മി കാന്ത പറഞ്ഞു.

അയോധ്യയിലേക്ക് ഇവര്‍ സഞ്ചരിച്ച ട്രെയിന്‍ എത്തിയത് ഒന്‍പത് മണിക്കൂര്‍ വൈകിയായിരുന്നു. അതിന്‍റെ അവസാന ലക്ഷ്യസ്ഥാനമായ ബിഹാറിലെ ജയ്നഗറില്‍ ട്രെയിന്‍ എത്തിയത് 14 മണിക്കൂര്‍ വൈകിയും.അത് മാത്രമല്ല വെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭിച്ചില്ലെന്നും ശുചിമുറി വൃത്തിഹീനമായി കിടക്കുകയാണെന്നും അവര്‍ ട്രെയിനിന് അകത്ത് വെച്ച് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

lakshmikanthdd-1545883958.jpg -

ട്രെയിന്‍ വൈകിയതിന്‍റെ കാരണം അറിയാന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരേയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റെയില്‍വേ മന്ത്രിക്ക് മെയില്‍ അയച്ചപ്പോള്‍ പോലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.

English summary
BJP leader takes a train from Amritsar to Ayodhya, says no ‘achhe din’ in railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X