കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിന് പിന്നാലെ യോഗിയും അസം ഖാനും രാജിക്കത്ത് നല്‍കി; ഒരുക്കം 2024ലേക്ക്

Google Oneindia Malayalam News

ലഖ്‌നൗ: ഇതുവരെ വഹിച്ചിരുന്ന പദവികള്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നതിനാണ് ചൊവ്വാഴ്ച യുപി സാക്ഷിയായത്. ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി മല്‍സരിച്ചിരുന്നില്ല. അന്ന് ഗോരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു യോഗി. തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെ യോഗിയെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയായ ശേഷം നിയമസഭാ കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ന് അദ്ദേഹം കൗണ്‍സില്‍ അംഗത്വം രാജിവച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചിട്ടുണ്ട് യോഗി. ആദ്യമായിട്ടാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വെള്ളിയാഴ്ച ലഖ്‌നൗവിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

p

ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അസം ഖാന്‍. അദ്ദേഹം ഇത്തവണ രാംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ലോക്‌സഭാംഗത്വം രാജിവച്ചു. നിയമസഭാംഗമായി തുടരാന്‍ തീരുമാനിച്ചു. ജയിലില്‍ കിടന്നാണ് അസം ഖാന്‍ ഇത്തവണ മല്‍സരിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കന്നുകാലി കടത്ത്, ഭൂമി കൈയ്യേറ്റം തുടങ്ങി നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ജയിലില്‍ കിടന്ന് മല്‍സരിച്ച അദ്ദേഹം മികച്ച വിജയം നേടി.

ദിലീപ് പ്രതിയായ കേസില്‍ സായ് ശങ്കറിന്റെ നീക്കം പാളി; കോടതിയില്‍ തിരിച്ചടി, പിടിക്കാന്‍ പോലീസ്ദിലീപ് പ്രതിയായ കേസില്‍ സായ് ശങ്കറിന്റെ നീക്കം പാളി; കോടതിയില്‍ തിരിച്ചടി, പിടിക്കാന്‍ പോലീസ്

അഖിലേഷ് യാദവ് അസംഗഡില്‍ നിന്നുള്ള എംപിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ ജയിച്ച സാഹചര്യത്തിലാണ് എംപി സ്ഥാനം രാജിവച്ചത്. 67500 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു കര്‍ഹാലിലെ ജയം. കേന്ദ്രമന്ത്രി എസ്പി സിങ് ബാഗേല്‍ ആയിരുന്നു കര്‍ഹാലില്‍ അഖിലേഷിനെതിരെ ബിജെപി സ്ഥാനാര്‍ഥി. ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ച അഖിലേഷ് മികച്ച വിജയം നേടുകയാണുണ്ടായത്. അദ്ദേഹം യുപിയില്‍ പ്രതിപക്ഷ നേതാവാകും. പൂര്‍ണമായും യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അഖിലേഷിന്റെ തീരുമാനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് എസ്പി യുപിയില്‍ ജയിച്ചത്. രണ്ടു എംപിമാര്‍ ഇന്ന് രാജിവച്ചതോടെ ഇനി മൂന്ന് പേരാണ് ലോക്‌സഭയില്‍ എസ്പിക്കുണ്ടാകുക. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് എസ്പി നേതാക്കളുടെ തീരുമാനം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 70 ലധികം സീറ്റ് കിട്ടിയിരുന്നു. 2019ല്‍ ഇത്രയും ലഭിച്ചില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് എസ്പിയുടെ തന്ത്രം. അതേസമയം, യുപിയില്‍ പരമാവധി സീറ്റുകള്‍ നേടിയാല്‍ മാത്രമേ കേന്ദ്രത്തില്‍ ഭരണം പിടിക്കാനാകൂ എന്ന് ബിജെപിക്ക് നന്നായറിയാം.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

English summary
BJP Leader Yogi Adityanath quits as UP Legislative Council Member and Azam Khan Also Quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X