ഉത്തരാഖണ്ഡില്‍ തോല്‍വിയുറപ്പിച്ച് സിറ്റിംഗ് ബിജെപി എംഎല്‍എമാര്‍, പ്രശ്‌നം പാര്‍ട്ടിയില്‍, കാലുവാരും
ദില്ലി: ഉത്തരാഖണ്ഡില്‍ പ്രചാരണമൊക്കെ ഗംഭീരമാണെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരസ്യമായി തുടങ്ങിയിരിക്കുകയാണ്. പല എംഎല്‍എമാരും തോറ്റുപോകുമെന്നാണ് പരസ്യമായി തന്നെ പറയുന്നത്. പക്ഷേ ഇത് കോണ്‍ഗ്രസ് മത്സരം കടുപ്പിച്ചത് കൊണ്ടല്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണമാണ്. സിറ്റിംഗ് എംഎല്‍എമാര്‍ കാലുവാരല്‍ ഭീഷണിയാണ് നേരിടുന്നത്. ആദ്യ തവണ മത്സരിക്കുന്നവരെ പോലും നേതാക്കള്‍ വെറുതെ വിടുന്നില്ല. പലരും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അട്ടിമറിക്കുന്നുവെന്ന് ബിജെപിയുടെ എംഎല്‍എമാരാണ് പറയുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് എംഎല്‍എമാര്‍ അടക്കമാണ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. ഇവരൊന്നും ശുഭാപ്തി വിശ്വാസത്തില്‍ അല്ല.

എംഎല്‍എമാരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തന്നെ ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി, തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. സംസ്ഥാന സമിതിയില്‍ ആകെ പ്രശ്‌നങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ആകെ ആശങ്കയിലാണ്. സംസ്ഥാനത്ത് ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കൊണ്ടുവന്ന് ഇതിനെ മറികടക്കാന്‍ ധമി ശ്രമിക്കുന്നുണ്ട്. മോദിയുടെ പേരിലുള്ള തിരഞ്ഞെടുപ്പായി ഇതിനെ മാറ്റി കഴിഞ്ഞു. ഫെബ്രുവരി 14ന് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞതാണ്. എന്നാല്‍ ശുഭപ്രതീക്ഷ ഒരു നേതാവിലുമില്ല.
മാര്‍ച്ച് പത്തിനാണ് ഉത്തരാഖണ്ഡില്‍. പക്ഷേ ബിജെപിയുടെ പ്രമുഖ എംഎല്‍എയായ പ്രദീപ് ഗുപ്ത ആകെ നിരാശയിലാണെന്ന് തന്നെ പറയാം. പാര്‍ട്ടിക്കെതിരെ ആദ്യം ആരോപണം ഉയന്നയിച്ചത് പ്രദീപ് ഗുപതയാണ്. മൂന്നാം തവണയാണ് അദ്ദേഹം ലക്‌സറില്‍ നിന്ന് വിജയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കളെ തോല്‍പ്പിക്കാന്‍ തന്നെ ക്യാമ്പയിനിംഗ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് നേതാക്കള്‍ തന്റെ കാലുവാരിയെന്ന് പ്രദീപ് ഗുപ്ത ഉന്നയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്കും അദ്ദേഹത്തിന്റെ ആളുകളും ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ലക്‌സറില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗുപ്ത ആരോപിച്ചു. കൗശിക്ക് പാര്‍ട്ടി വിരുദ്ധനാണെന്നും ഗുപ്ത ആരോപിച്ചു.
മദന്‍ കൗശിക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഗുപ്ത ആവശ്യപ്പെടുന്നത്. സംസ്ഥാന അധ്യക്ഷനാക്കാന്‍ തീരെ പറ്റാത്തയാളാണ് അദ്ദേഹം. ശരിക്കുമൊരു പാര്‍ട്ടി വിരുദ്ധനാണ് അദ്ദേഹം. പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക്തന്നെ പ്രശ്‌നമുണ്ടാകുമെന്നും പ്രദീപ് ഗുപ്ത ആരോപിക്കുന്നു. കാശിപൂര്‍ എംഎല്‍എ ഹര്‍ഭജന്‍ സിംഗ് ചീമയുടെ മകന്‍ ത്രിലോക് സിംഗ് ചീമ ഇത്തവണ ഇതേ സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എന്നാല്‍ തന്റെ മകനെതിരെ ബിജെപി പ്രവര്‍ത്തകര്‍ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും, അവനെ തോല്‍പ്പിക്കാനാണ് ശ്രമമെന്നും ത്രിലോക് പറയുന്നു. ഡെറാഡൂണ്‍ കന്റോണ്‍മെന്റിലെ ബിജെപി എംഎല്‍എ സവിത കപൂറും, ചമ്പാവത് എംഎല്‍എ ചന്ദ്ര ഗെട്ടോരിയും നേതാക്കല്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications