മുസ്ലീം വളണ്ടിയര്‍മാരെ ഗുജറാത്തിലെ ശ്മശാനത്തില്‍ കയറ്റരുത്, കൊവിഡിലും വര്‍ഗീയതയുമായി ബിജെപി
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് മരണങ്ങള്‍ കുതിച്ച് കയറുന്നതിനിടയിലും ബിജെപി വര്‍ഗീയത കളിക്കുന്നു. കൂട്ടക്കുഴിമാടങ്ങള്‍ ഗുജറാത്തില്‍ ഒരുങ്ങുന്നതിടയിലാണ് മുസ്ലീം വളണ്ടിയര്‍മാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തില്‍ പ്രവേശിക്കരുതെന്ന് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ ഒരു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയപ്പോഴാണ് മുസ്ലീം വളണ്ടിയര്‍ ഇവിടെ സഹായിക്കാനെത്തുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞു. ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകള്‍ക്ക് ഒരിക്കലും മുസ്ലീങ്ങള്‍ ഭാഗമാവാന്‍ പാടില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
Recommended Video

ശ്മശാനത്തിലെത്തിയത് ഇവിടേക്ക് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നല്‍കുന്ന മുസ്ലീമായ ഒരാളാണ്. കൂടുതല്‍ മുസ്ലീം യുവാക്കളെ ഇയാള്‍ ശ്മശാനത്തിലെത്തിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുന്നത് ശരിയാണ്. പക്ഷേ മതപരമായ ചടങ്ങുകളില്‍ ഇടപെടുന്നത് സ്വാഗതാര്‍ഹമല്ലെന്നും ബിജെപി പറയുന്നു. ഒരു അന്യമതസ്ഥന് ഒരിക്കലും ഹിന്ദുക്കളുടെ ചടങ്ങുകളെ കുറിച്ചറിയില്ല. ഇക്കാര്യം ശ്മശാന അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇയാള്‍ ഇവിടേക്ക് വേണ്ട കാര്യങ്ങള്‍ നല്‍കാം. പക്ഷേ ശ്മശാനത്തിന് അകത്തേക്ക് പ്രവേശിക്കേണ്ട കാര്യമില്ലെന്നും ബിജെപിയുടെ വഡോദര സിറ്റി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു.
കൊവിഡ് കാലത്ത് ഏറ്റവുമധികം സഹായങ്ങള്‍ ചെയ്തത് മുസ്ലീങ്ങളായിരുന്നു. ഇത് കുറച്ചായി തുടങ്ങിയിട്ട്. എന്നാല്‍ ബിജെപി ഈ വിഷയത്തില്‍ ഇപ്പോഴാണ് പ്രശ്‌നമുണ്ടാക്കിയത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ ബിജെപി ഈ വിഷയം അറിയില്ലായിരുന്നു. ശവസംസ്‌കാരം നടത്തുന്നത് ഹിന്ദുക്കളായിരിക്കണം. അത് മാത്രമാണ് തങ്ങള്‍ക്കുള്ള നിബന്ധന. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വിജയ് ഷാ പറഞ്ഞു. ശ്മശാനത്തിനുള്ളില്‍ ഇരുന്നയാള്‍ നോമ്പുകാലമായത് കൊണ്ട് തൊപ്പി ധരിച്ചിരുന്നു. അതാണ് ബിജെപി പ്രശ്‌നമാക്കുന്നത്.
ഇയാള്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. അതിനും രണ്ട് ദശാബ്ദം മുമ്പ് തന്നെ ഇയാള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ചേര്‍ന്ന് ആയിരം മൃതദേഹങ്ങള്‍ ഇക്കാലയളവില്‍ സംസ്‌കരിച്ചിട്ടുണ്ട്. ആരും അവരെ ചോദ്യം ചെയ്തിരുന്നില്ലെന്ന് ശ്മശാന അധികൃതര്‍ പറഞ്ഞു. അതേസമയം ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വഡോദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ കേയൂര്‍ റോക്കാദിയ പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം ശരിയായില്ലെന്ന് പറഞ്ഞു. കൊവിഡിന്റെ ശക്തി ഏറ്റവും ശക്തമായി നില്‍ക്കുകയാണ്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
സമൂഹ താല്‍പര്യം മുന്‍നിരത്തി വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. വിവാദ വിഷയം ബിജെപിയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അത് പരിഹരിക്കുമെന്നും റോക്കാദിയ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ മുസ്ലീങ്ങളോട് ശ്മശാനത്തില്‍ കയറേണ്ടെന്ന് പറഞ്ഞത് നാണക്കേടാണ്. ഈ സമയത്ത് മതപരമായ വിഷയങ്ങള്‍ കൂടിക്കലര്‍ത്തരുത്. കഴിഞ്ഞ ഒരു വര്‍ഷമായി വഡോദരയിലെ മുസ്ലീം സഹോദരങ്ങള്‍ എല്ലാ വിധ സഹായങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി ചെയ്യുന്നുണ്ടെന്നും മേയര്‍ ഓര്‍മിപ്പിച്ചു.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications