Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദീദിയെ വെട്ടാൻ ദാദയെത്തി' ബംഗാളിൽ ഒപ്പത്തിനൊപ്പം തൃണമൂലും ബിജെപിയും, സോഷ്യൽ മീഡയയിൽ പോസ്റ്റർ ക്യാമ്പെയിൻ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മമതാ ബാനർജിയെ നേരിടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ബംഗാളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയെ ദാദയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രചരിപ്പിക്കുന്നത്.

മൂത്ത സഹോദരൻ എന്നർത്ഥം വരുന്ന"ദാദ" വിളികളുമായുള്ള പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും "ദീദി" വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഇതിനെ മറികടക്കാനാണ് ബിജെപിയുടെ ക്യാമ്പെയിൻ.

dada-161

കാവി നിറത്തിലുള്ള ഷാളിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയും ക്യാപ്ഷനുമാണ് ഓൺലൈൻ പോസ്റ്ററിലുള്ളത്. "മോദി ദാദയ്ക്ക് വോട്ടുചെയ്യുക," എന്ന ആഹ്വാനത്തോടെയാണ് പോസ്റ്ററുകൾ. പോസ്റ്റർ ബിജെപി വക്താവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയുൾപ്പെടെ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. "#NewProfilePic," എന്ന ഹാഷ്ടാഗോടെയാണ് ഷെയർ ചെയ്യുന്നത്.

"ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ബംഗാളിന് എല്ലാം അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഈ ഗെയിം തുടരില്ല. ഈ കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മമതാ ബാനർജിയുടെ ഭരണത്തിൽ അഴിമതി ആരോപിച്ചുകൊണ്ടാണ് മോദിയുടെ പ്രചാരണം. ബിജെപി മുൻനിര നേതാക്കളുടെ സിൻഡിക്കേറ്റ് പരാമർശത്തെതിരെ ബാനർജി ആഞ്ഞടിച്ചിരുന്നു. "എന്ത് സിൻഡിക്കേറ്റ്? ഇന്ത്യക്ക് ഒരു സിൻഡിക്കേറ്റ് മാത്രമേ അറിയൂ. അതാണ് നരേന്ദ്ര മോദിയും അമിത് ഷായും. മറ്റൊരു സിൻഡിക്കേറ്റും ഇല്ലെന്നാണ് ഞായറാഴ്ച നടന്ന റാലിയിൽ അവരുടെ പ്രതികരണം. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി ബംഗാൾ വോട്ടുചെയ്യും. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

https://www.ndtv.com/india-news/bjp-starts-modi-dada-poster-campaign-to-counter-mamata-banerjee-in-west-bengal-2386384

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+