ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ വേണ്ട, ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് യാതൊരു പ്രതീക്ഷയും വേണ്ടെന്ന് പ്രശാന്ത് കിഷോര്‍. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പ്രശാന്ത് കിഷോര്‍ പ്രവചിച്ചു. ഇപ്പോഴുള്ള അത്ര സീറ്റുകളോ അതില്‍ കൂടുതല്‍ തന്നെ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും കിഷോര്‍ വ്യക്തമാക്കി.
ബിജെപിയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാവില്ല. അവര്‍ക്ക് ഇപ്പോഴുള്ള അതേ സീറ്റുകള്‍ ലഭിക്കും. ചിലപ്പോള്‍ സീറ്റുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. അതേസമയം ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസിന് ഒരു പ്രതീക്ഷയും വേണ്ടെന്നും, വമ്പന്‍ മാര്‍ജിനില്‍ എന്‍ഡിഎ വിജയിക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രവചിച്ചു.

മോദിയുടെ പേരാണ് ബിജെപിയുടെ കരുത്ത്. അതുപോലെ പ്രതിപക്ഷത്തിന്റെ അഭാവവുമുണ്ട്. ബീഹാറില്‍ വലിയൊരു ശതമാനം ആളുകളും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് വോട്ടു ചെയ്യാന്‍ ആഗ്രഹിക്കാത്തവരാണ്. അതുകൊണ്ട് ബിജെപി തന്നെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
2019ല്‍ എന്‍ഡിഎ 335 സീറ്റുകളാണ് നേടിയത്. ബീഹാറിലെ നാല്‍പ്പത് സീറ്റില്‍ 39 എണ്ണവും എന്‍ഡിഎയായിരുന്നു നേടിയത്. അതേസമയം നിതീഷ് കുമാര്‍ വീണ്ടും മഹാസഖ്യം വിട്ട് എന്‍ഡിഎയിലേക്ക് കൂറുമാറിയ സമയത്താണ് കിഷോര്‍ ബീഹാറിലെ സാഹചര്യം എന്തായിരിക്കുമെന്ന് പ്രവചിച്ചത്.
അതേസമയം നേരത്തെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ ഭാഗമായിരുന്നു പ്രശാന്ത് കിഷോര്‍. പിന്നീട് നിതീഷുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. മഹാസഖ്യത്തില്‍ നിന്ന് വീണ്ടും എന്‍ഡിഎ പാളയത്തിലെത്തിയ നിതീഷ് കുമാറിനെ രൂക്ഷമായി കിഷോര്‍ വിമര്‍ശിച്ചു. സഖ്യം വിട്ടത് വളരെ മോശം തീരുമാനമാണ്.
സ്വന്തം രാഷ്ട്രീയ ജീവിതത്തിലെ അവസാന ഇന്നിംഗ്‌സാണ് നിതീഷ് കളിക്കുന്നതെന്ന് കിഷോര്‍ പറഞ്ഞു. വഞ്ചകനും, കൗശലക്കാരനുമാണ് നിതീഷ്. ജെഡിയു 2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റില്‍ കൂടുതല്‍ നേടില്ല. ഏത് സഖ്യത്തില്‍ നിന്ന് മത്സരിച്ചാലും സാഹചര്യം അങ്ങനെയാണ്. ഇരുപത് സീറ്റില്‍ കൂടുതല്‍ ജെഡിയു നേടിയാല്‍ ഈ പണി താന്‍ ഉപേക്ഷിക്കുമെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള ഈ സഖ്യം ആറ് മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്നും കിഷോര്‍ പറയുന്നു. അടുത്ത നിയമസഭാ സഖ്യത്തിന് മുമ്പ് സഖ്യം തകരുമെന്നും കിഷോര്‍ മുന്നറയിപ്പ് നല്‍കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നാണ് ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നതെന്നും പ്രശാന്ത് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ ഏതൊരു പാര്‍ട്ടിക്കും തെരഞ്ഞെടുപ്പിനെ പോസിറ്റീവായി നേരിടാനുള്ള മനസാന്നിധ്യം നല്‍കുമെന്നും കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications