Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ തന്ത്രം തിരിഞ്ഞ് കൊത്തുന്നു; പാർട്ടിയിൽ പൊട്ടിത്തെറി, എംഎൽഎമാർക്കെതിരെ സെക്രട്ടറി

ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് മധ്യപ്രദേശിലേയും കർണാടകയിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചെടുത്തത്. ഭരണപക്ഷത്തുണ്ടായിരുന്ന എംഎൽഎമാരെ കറുകണ്ടം ചാടിച്ചായിരുന്നു പാർട്ടി അധികാരത്തിലേറിയത്.

അതുകൊണ്ട് തന്നെ കൂറമാറിയെത്തിയ എംഎൽഎമാരും പാർട്ടി നേതാക്കളും തമ്മിലുള്ള ഭിന്നത വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. ഈ നിരയിൽ ഏറ്റവും ഒടുവിലായിരിക്കുകയാണ് സിക്കിം.

 എംഎൽഎമാർക്കെതിരെ

എംഎൽഎമാർക്കെതിരെ

ബിജെപി എംഎൽഎമാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ജനങ്ങൾക്ക് ഏറ്റവും ആവശ്യവേണ്ട സന്ദർഭത്തിൽ ബിജെപി എംഎൽഎമാരെ കണ്ട് കിട്ടാനില്ലെന്നാണ് സെക്രട്ടറിയായ ലാറ്റിൻ ഷെർപ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് എംഎൽഎമാർക്കെതിരെ ഷെർപ രംഗത്തെത്തിയത്.

 മുന്നിൽ നിൽക്കേണ്ടവർ

മുന്നിൽ നിൽക്കേണ്ടവർ

ജനം ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ എംഎഎൽഎമാർ ഒളിച്ചിരിക്കുകയാണെന്ന് ഷെർപ ആരോപിച്ചു. എവിടെയാണ് അവർ? ഈ ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ അവരെ കാണാൻ സാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻനിരയിൽ ഉണ്ടാകേണ്ടവരാണ് അവർ, ഷെർപ ആഞ്ഞടിച്ചു.

 മറ്റ് നേതാക്കൾ എവിടെ

മറ്റ് നേതാക്കൾ എവിടെ

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ നിന്നും കൂറുമാറി ബിജെപിയിൽ എത്തിയ എംഎൽഎമാർക്ക് നേരെയാണ് ഷെർപയുടെ വിമർശനം.വൈടി ലേപ്ച, സോനം വെഞ്ചുംഗ്പ എന്നിവരെ മാത്രമാണ് ജനങ്ങൾക്കൊപ്പം തനിക്ക് കാണാനായത്. ബാക്കിയുള്ള എംഎൽഎമാർ എവിടെയാണ്, ഷെർപ ചോദിച്ചു.

 ബിജെപിയിൽ എത്തി

ബിജെപിയിൽ എത്തി

പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്‍റെ 10 എംഎല്‍എമാരാണ് ഇക്കഴിഞ്‍ ഓഗസ്റ്റിൽ ബിജെപിയിൽ ചേർന്നത്. മുന്‍ മുഖ്യനും പാര്‍ട്ടി തലവനുമായ പവന്‍ കുമാര്‍ ചാം ലിങ്ങ് ഒഴികെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്

 15 സീറ്റിൽ

15 സീറ്റിൽ

1994 മുതല്‍ കഴിഞ്ഞ 25 വര്‍ഷമായി സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. സിക്കിമിലെ 32 നിയമസഭ സീറ്റിൽ 15 സീറ്റില്‍ മാത്രമേ എസ്ഡിഎഫിന് വിജയിക്കാനായുള്ളു.

 അധികാരത്തിലേക്ക്

അധികാരത്തിലേക്ക്

രണ്ട് സീറ്റ് അധികം നേടി ക്രാന്തികാരി മോര്‍ച്ച സംസ്ഥാനത്ത് അധികാരം പിടിക്കുകയായിരുന്നു. എന്നാൽ ഒരു സീറ്റുകൾ പോലും നേടാതെ ക്രാന്തികാരി മോർച്ചയുമായി സഖ്യത്തിൽ എത്തിയാണ് സംസ്ഥാനത്ത് ബിജെപി അധികാരം പങ്കിട്ടത്.

 കടുത്ത ഭിന്നത

കടുത്ത ഭിന്നത

എസ്ഡിഎഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. അതേസമയം കൂറുമാറിയെത്തിവർക്കെതിരെ കടുത്ത ഭിന്നതയാണ് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നത്.

 പുറത്താക്കിയാലും

പുറത്താക്കിയാലും

അതേസമയം എംഎൽഎമാർക്കെതിരെ വിമർശനം ഉയർത്തിയതിന് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയാണെങ്കിലും പ്രശ്നമില്ലെന്ന് ഷെർപെ പറഞ്ഞു. സത്യം പറയാൻ താൻ ഭയപ്പെടുന്നില്ല. തന്നെ അതിന്റെ പാർട്ടി പുറത്താക്കുകയാണെങ്കിൽ അത് അംഗീകരിക്കുമെന്നും ഷെർപ വീഡിയോയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 13 പേർ, നിലവിൽ 173 പേർ ആശുപത്രിയിൽ

ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് ഉയർത്താൻ കേന്ദ്രം: പുതിയ ഓർഡിനൻസ് ഉടൻ, നിർദേശങ്ങൾ ഇങ്ങനെ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+