ഭര്‍ത്താവിന് അവിഹിത ബന്ധം..... അതും കോളേജ് വിദ്യാര്‍ത്ഥിനിയുമായി... ബിജെപി എംഎല്‍എക്കെതിരെ ഭാര്യ
ജമ്മു: ബിജെപി എംഎല്‍എയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഭാര്യ. എംഎല്‍എയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ഇവരുടെ ആരോപണം. കോളേജ് വിദ്യാര്‍ത്ഥിനിയുമായിട്ട് ബന്ധമുണ്ടെന്നാണ് ആരോപണം. ഈ ബന്ധം താനുമായുള്ള വിവാഹം കഴിഞ്ഞിട്ടും തുടരുന്നുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം ഭാര്യ ഉണ്ടാക്കിയ വിവാദത്തില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിക്കൊരുങ്ങവേയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജമ്മുവിലെ ആര്‍എസ് പുരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗഗന്‍ ഭട്ടാണ് കുരുക്കിലായിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഇപ്പോള്‍ പെണ്‍കുട്ടിക്കൊപ്പമാണ് താമസമെന്ന് മോണിക്ക ശര്‍മ പറയുന്നു.

അതേസമയം കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പഞ്ചാബിലെ കോളേജില്‍ നിന്ന് തന്റെ മകളെ എംഎല്‍എ ഗഗന്‍ ഭട്ട് തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം പെണ്‍കുട്ടിയും എംഎല്‍എയും നിഷേധിച്ചിട്ടുണ്ട്. തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഭട്ട് പറഞ്ഞു. തനിക്ക് മാസം തോറും ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപ തരാറുണ്ടെന്ന ഭട്ടിന്റെ ആരോപണം പച്ചക്കള്ളമാണെന്നും മോണിക്ക പറഞ്ഞു. ഒരുരൂപ പോലും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കണമെന്ന് മോണിക്ക ആവശ്യപ്പെട്ടു. തന്റെ കുട്ടികള്‍ക്ക് മാത്രമല്ല ആ 19കാരി പെണ്‍കുട്ടിയും അയാളുടെ വലയില്‍ വീണിരിക്കുകയാണ്. അവരെയും രക്ഷിക്കണമെന്ന് മോണിക്ക അഭ്യര്‍ത്ഥിച്ചു. അതേസമയം ബിജെപി എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി എടുക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അതിന് സാധ്യതയുണ്ട്.












Click it and Unblock the Notifications