ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: മോദിയ്ക്ക് മുമ്പേ പ്രചാരണത്തിന് മാന്ത്രികരെത്തും
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയ്ക്ക് മുമ്പേ മാന്ത്രികരെത്തും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രൊഫഷണല്‍ മജീഷ്യന്‍മാരുടെ സംഘമാണ് ബുധനാഴ്ച ഗുജറാത്തിലെത്തുന്നത്. ബിജെപിയുടെ വികസനം എന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
നേരത്തെ തെരുവുനാടകം, ക്ലാസിക്കല്‍ ഡാന്‍സ്, 3ഡി ഹോളോഗ്രാഫിക് സാങ്കേതിക വിദ്യ എന്നിവയാണ് ബിജെപി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചുവടുമാറ്റി മജീഷ്യന്മാരെ ഉപയോഗിക്കുകയാണ് ബിജെപി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുയോജ്യമായ രീതിയിലാണ് മജീഷ്യന്മാര്‍ ജനങ്ങളുമായി സംവദിക്കുക. വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിച്ചുള്ള പതിവ് തിരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായ തന്ത്രങ്ങളാണ് ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്നതിനായി ബിജെപി പുറത്തെടുക്കുന്നത്.

182 നിയമസഭാ മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് മജീഷ്യന്മാര്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചതോടെ പരാജയ ഭീതി വേട്ടയാടിയ ബിജെപി പല തന്ത്രങ്ങളാണ് ഗുജറാത്തില്‍ ഇറക്കുന്നത്. ഗുജറാത്തിന്‍റെ വികസനത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ വഹിച്ച പങ്കാണ് ബിജെപിയ്ക്ക് തിരിച്ചടിയാവുക. ഇതോടെ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളുമാണ് പാര്‍ട്ടി നടത്തിവരുന്നത്.












Click it and Unblock the Notifications