കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുപക്ഷത്ത് ബിജെപി മാത്രം: കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജിഗ്നേഷ് മേവാനി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ദിക് നേരത്തെ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു.

ഗുജറാത്തിലെ ഏഴ് ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയും നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മേവാനി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഏഴ് ശതമാനത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും മേവാനി വ്യക്തമാക്കി. ബിജെപി ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ദളിത്, പാട്ടീദാര്‍, മുസ്ലിം, ഒബിസി വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിന്യാസമെന്നും ദളിത് നേതാവ് ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സ്വാധീനമുള്ളത് യുവാക്കള്‍ക്കിടയിലാണെന്നും ദളിതുക‍ള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും മേവാനി പറയുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമെന്നും മേവാനി ചൂണ്ടിക്കാണിക്കുന്നു.

jignesh-31-

ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മേവാനി നല്‍കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി പോരാടില്ലെന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലധികമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്‍റെയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രഥമ ലക്ഷ്യം.

പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളെ ഒരു കുടക്കീഴിലെത്തിക്കാന്‍ 22 കാരനായ ഹര്‍കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മേവാനി സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂറും ജനങ്ങളെ വിളിച്ചുകൂട്ടുന്നതില്‍ കഴിവ് തെളിയിച്ചുവെന്നും തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ദളിത് നേതാവ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കള്‍ക്ക് രാജ്യത്തെ ഹരമായി മാറിയത്. പശുവിന്‍രെ തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകള്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയില്‍ ഒത്തുചേര്‍ന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: മോദിയ്ക്ക് മുമ്പേ പ്രചാരണത്തിന് മാന്ത്രികരെത്തും, ഗുജറാത്തില്‍ ചങ്കിടിച്ച് ബിജെപി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: മോദിയ്ക്ക് മുമ്പേ പ്രചാരണത്തിന് മാന്ത്രികരെത്തും, ഗുജറാത്തില്‍ ചങ്കിടിച്ച് ബിജെപി

English summary
7% Dalit population in Gujarat in the awaited assembly elections in the state, he said, "The role that will be played by the 7% Dalit in Gujarat and especially by our group is that we are building an anti-BJP climate, and we have been successful. The voting pattern is going to be Dalit, Patel, Muslims, OBC - which will deeply trouble the BJP. Though Dalits are just 7%, it will not remain 7%."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X