Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പിഴവാണ് ഉത്തര്‍പ്രദേശില്‍ സംഭവിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായിട്ടുള്ള സ്വാധീനം ഇല്ലാതിരുന്ന പ്രിയങ്ക ഗാന്ധിയെ സോന്‍ഭദ്രയിലേക്ക് പോകുന്നതിനിടെ തടഞ്ഞത് അവരെ സൂപ്പര്‍ ഹീറോയായി മാറ്റിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ നേരില്‍ കാണാനെത്തിയതോടെ കാര്യങ്ങള്‍ അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്കാണ് പോയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്രയും നാള്‍ കടുത്ത രോഷം ജനങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ബിജെപി എന്ന സൂപ്പര്‍ പവറിനെ വെല്ലുവിളിക്കാന്‍ ഗ്ലാമര്‍ നേതാക്കളൊന്നും പ്രതിപക്ഷ നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ സോണിയാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് അത്തരമൊരു സൂപ്പര്‍ ഹീറോ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാത്രമാണ് സംഭവസ്ഥലത്തേക്ക് പോകുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത് ബിജെപി പ്രിയങ്കയെ എത്രത്തോളം ഭയപ്പെടുന്നു എന്നതിന് തെളിവാണ്.

പ്രിയങ്കയ്‌ക്കെതിരെ കരുതലോടെ

പ്രിയങ്കയ്‌ക്കെതിരെ കരുതലോടെ

പ്രിയങ്കയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. യോഗി ആദിത്യനാഥ് ഒരിക്കലും വിചാരിക്കാത്തൊരു തിരിച്ചടിയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഉണ്ടാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു ഇംപാകറ്റ് പ്രിയങ്ക ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം പ്രതിപക്ഷ നിപരയിലെ പല പാര്‍ട്ടികളും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പ്രിയങ്കയെയും കോണ്‍ഗ്രസ് നേതാക്കളെയും എന്തുകൊണ്ട് തടഞ്ഞു എന്ന ചോദ്യം വ്യാപകമായിരിക്കുകയാണ്.

അനുമതി ഇവര്‍ക്ക്

അനുമതി ഇവര്‍ക്ക്

സിപിഎമ്മിന്റെ വലിയൊരു പ്രതിനിധി സംഘം തന്നെ മേഖലയില്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഹീരാലാല്‍, മുന്‍ എംഎല്‍എമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി വരെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിനിധി സംഘവും പ്രാദേശിക നേതാക്കളും ഇവിടെ ക്യാമ്പ് ചെയ.്‌യുന്നുണ്ട്. ഇവര്‍ വീടുകളിലേക്ക് കയറിയിട്ടില്ല. പക്ഷേ ഗ്രാമത്തിന് പുറത്ത് യോഗങ്ങള്‍ ചേരുന്നുണ്ട്.

പ്രിയങ്കയെ പേടി

പ്രിയങ്കയെ പേടി

ബിഎസ്പിയുടെ മുന്‍ എംപിമാരെയും ഇവിടേക്ക് കടത്തിവിട്ടെങ്കിലും സോന്‍ഭദ്ര ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ച് ഇവരെ തടഞ്ഞിട്ടുണ്ട്. അതേസമയം പ്രിയങ്കയുടെ കാര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നാണ് യോഗിയുടെ നിര്‍ദേശം. ഏറ്റവും വലിയ വിമര്‍ശകരാണെങ്കിലും ഇവരൊന്നും ബിജെപിയുടെ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ സാധിക്കാത്തവരാണെന്ന് ഉറപ്പാണ്. പക്ഷേ പ്രിയങ്ക എല്ലാ തരത്തിലും വെല്ലുവിളിയാണെന്ന് ദേശീയ നേതൃത്വവും കരുതുന്നു. പ്രിയങ്കയെ സൂക്ഷിച്ചില്ലെങ്കില്‍ അവര്‍ അടുത്ത തവണ യുപിയെ ഇളക്കി മറിക്കുന്ന നേതാവായി വളരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ദിരയുടെ ചരിത്രം

ഇന്ദിരയുടെ ചരിത്രം

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടി കാണിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ അത് വലിയ സ്വാധീനം ചെലുത്തുകയും, വമ്പന്‍ ഭൂരിപക്ഷത്തോടെ ഇന്ദിര തിരിച്ചുവരികയും ചെയ്തു. ഇപ്പോഴത്തെ പ്രശ്‌നം ബിജെപി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ അനാവശ്യമായ പ്രശ്‌നത്തിലൂടെ ബിജെപി തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. പ്രിയങ്ക ആ അവസരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയിരിക്കുകയാണ്.

പ്രിയങ്കയ്‌ക്കെതിരെയുള്ള നീക്കം

പ്രിയങ്കയ്‌ക്കെതിരെയുള്ള നീക്കം

പ്രിയങ്കയെ അറസ്റ്റ് ചെയ്യാനും, ജാമ്യ ലംഘനം ഏര്‍പ്പെടുത്താനുമൊക്കെയുള്ള നീക്കങ്ങള്‍ ബിജെപി അടുത്ത് കാണിച്ച വലിയ രാഷ്ട്രീയ അബദ്ധമാണ്. പ്രിയങ്ക ഇത് കൃത്യമായി മനസ്സിലാക്കുകയും, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയൊക്കെ പ്രിയങ്കയ്‌ക്കൊപ്പം എത്തിയത് അമ്പരപ്പിക്കുന്നതാണ്. തങ്ങളുടെ നേതാവ് ബിജെപി ഭീകരതയുടെ ഇരയാണെന്ന് കൃത്യമായി അവതരിപ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ബിജെപിക്ക് യുപിയില്‍ എതിരാളിയുണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗംഭീര പ്രവര്‍ത്തനങ്ങള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നതിന് സമാനമാണ്. രാഹുലിന് സാധിക്കാത്ത കാര്യങ്ങള്‍ പ്രിയങ്കയ്ക്ക് സാധിക്കുമെന്നും ഇപ്പോഴത്തെ കാര്യങ്ങള്‍ ഉറപ്പ് നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+