രാജ് താക്കറെയെ കാണാനെത്തി ചന്ദ്രകാന്ത് പാട്ടീല്‍, എംഎന്‍എസ്സുമായി സഖ്യത്തിനൊരുങ്ങി ബിജെപി?
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി പുതിയ സഖ്യത്തിനൊരുങ്ങുന്നുവെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. നാസിക്കില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് പാട്ടീലിന്റെ പ്രതികരണം. എന്നാല്‍ നാസിക്കില്‍ അടക്കം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് ബിജെപിക്ക് സഖ്യം ആവശ്യമാണ്. മറാത്ത വോട്ടുകൡലാണ് ബിജെപിയുടെ നോട്ടം.

നാസിക്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ ആശയവും യോജിച്ച് പോകുന്ന പാര്‍ട്ടികളുമായി സഖ്യം ആവാമെന്നും പാട്ടീല്‍ പറഞ്ഞു. നാസിക്ക് അടക്കം പത്ത് തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ കോര്‍ ടീമാണ് എംഎല്‍എന്‍സുമായി സഖ്യം വേണമോയെന്ന് തീരുമാനമെടുക്കുകയെന്ന് പാട്ടീല്‍ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയ്ക്ക് പുറത്തുള്ളവര്‍ക്കെതിരെ എംഎന്‍എസ്സിന്റെ നിലപാടാണ് ബിജെപിയെ സഖ്യമുണ്ടാക്കും മുമ്പ് ചിന്തിപ്പിക്കുന്നത്. ശിവസേനയ്‌ക്കെതിരെ പോരാടാന്‍ എംഎന്‍എസ് കൂടെയുള്ളത് നല്ലതാണെന്ന് ബിജെപി കരുതുന്നുണ്ട്. കോളേജ് കാലം മുതലേ രാജ് താക്കറെയുമായി അടുത്ത ബന്ധമുണ്ട്. അതാണ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നു. ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ദേവേന്ദ്ര ഫട്‌നാവിസാണ് സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കുകയെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
നാസിക് തദ്ദേശ സ്ഥാപനം നേരത്തെ എംഎന്‍എസ് ഭരിച്ചിരുന്നതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎന്‍എസ്സിനെ പരാജയപ്പെടുത്തിയാണ് അധികാരം പിടിച്ചത്. സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്ന് രാജ് താക്കറെ പറയുന്നു. ഇത്തവണ ശിവസേനയും മഹാവികാസ് അഗാഡിയും കടുത്ത വെല്ലുവിളി ബിജെപിക്കും എംഎന്‍എസ്സിനും ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് സഖ്യമില്ലാതെ വിജയിക്കാനാവില്ലെന്നാണ് ബിജെപി കരുതുന്നത്. എംഎന്‍എസ്സിന് നാസിക് മേഖലയില്‍ കരുത്തുള്ളത് കൊണ്ട് സഖ്യം വരാനാണ് സാധ്യത.












Click it and Unblock the Notifications