Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ഫോര്‍മുല പയറ്റാന്‍ ബിജെപി, മോദി ഫാക്ടര്‍ നിര്‍ണായകമാകും, ജനങ്ങളിലേക്ക് ഇക്കാര്യങ്ങള്‍ എത്തും

ദില്ലി: ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ് പുതിയ പ്ലാന്‍ തയ്യാറാക്കി ബിജെപി. പ്രധാനമായും യാദവ ബെല്‍റ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ തന്ത്രം മാറ്റിയിരിക്കുകയാണ് ബിജെപി. ലാബാര്‍ത്ഥി വോട്ടുബാങ്കാണ് ബിജെപി ഇതിനായി ഉപയോഗിക്കുന്നത്. വികസന വിഷയങ്ങളിലേക്ക് തിരഞ്ഞെടുപ്പ് മാറുമെന്നാണ് ഈ ഘട്ടത്തില്‍ വ്യക്തമാകുന്നത്.

വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള

എന്നാല്‍ ബിജെപിക്ക് ഒരിക്കലും ഈ വിഷയം ഉപയോഗിച്ച് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാറില്ല. ഹിന്ദു-മുസ്ലീം, രാമക്ഷേത്രം പോലുള്ള വിഷയങ്ങളാണ് അവരെ എപ്പോഴും നേട്ടത്തിലേക്ക് നയിക്കാറുള്ളത്. ഇത്തവണ അവര്‍ വികസന വിഷയങ്ങളിലേക്ക് വരുന്നതും യുപി രാഷ്ട്രീയത്തിനും ശുഭസൂചനയാണ്.

1

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെ കുറിച്ചാണ് ബിജെപി ഇനി പ്രചാരണം നടത്താന്‍ പോകുന്നത്. അതിന്റെ നേട്ടം ലഭിച്ചവരാണ് യുപിയിലെ നല്ലൊരു ശതമാനവും. ഇത്തരം ആളുകളെ ലാഭാര്‍ത്ഥികള്‍ എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. ഇത് ജാതിക്കും മതത്തിനും അതീതമായി ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രധാനമായും ദരിദ്രരും വളരെ പിന്നോക്കം നില്‍ക്കുന്നവരുമാണ് ഈ വിഭാഗം. യുപിയിലെ മധ്യ-മുന്നോക്ക-സമ്പന്ന വര്‍ഗങ്ങളേക്കാള്‍ എത്രയോ മുന്നിലാണ് ഈ വോട്ടുകള്‍. ഈ ക്ഷേത്ര രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. യാദവ വോട്ടുബാങ്കില്‍ ഇതിലൂടെ വിള്ളല്‍ വീഴ്ത്തുകയും ചെയ്യാം.

2

ഈ ക്ഷേമ പദ്ധതികളുടെ നേട്ടം ലഭിച്ച 25 കോടി വോട്ടര്‍മാരാണ് ദേശീയ തലത്തിലുള്ളത്. ഇത് ബിജെപിയുണ്ടാക്കിയ വോട്ടുബാങ്കാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വന്‍ വിജയത്തിലേക്ക് നയിച്ചത് ഈ വിഭാഗമാണ്. 22.9 കോടി വോട്ടുകളാണ് ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ഈ വിഭാഗം എന്ന് പറയുന്നത് ക്ഷേമ പദ്ധതികളുടെ നേട്ടം നേരിട്ട് ലഭിച്ചവര്‍ മാത്രമല്ല. അവരുടെ കുടുംബങ്ങളും ഇനി ലഭിക്കാനിരിക്കുന്ന വലിയൊരു വിഭാഗമാണ്. ഇവര്‍ ഇനി കിട്ടാനുള്ളതിന്റെ പ്രതീക്ഷയിലാണ് വോട്ട് ചെയ്യുക. അത്തരമൊരു പ്രതീക്ഷ ഉണ്ടാക്കിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചു ഇതിന് ബിജെപി കടപ്പെട്ടിരിക്കുന്നത് നരേന്ദ്ര മോദിയോടാണ്.

3

ഇന്ത്യയിലെ വോട്ടര്‍മാര്‍ വ്യക്തിപരമായി എന്ത് ലഭിക്കുന്നു എന്ന് മാത്രമാണ് ചിന്തിക്കുക. തന്റെ സമുദായത്തിനോ മറ്റ് ജനങ്ങള്‍ക്കോ എന്ത് കിട്ടിയെന്നല്ല ചിന്തിക്കുന്നത്. ഇത് ഏറ്റവും നന്നായി മനസ്സിലാക്കിയത് നരേന്ദ്ര മോദിയാണ്. ഇവിടെ വോട്ടിംഗ് വൈകാരിക വിഷയമാക്കി മാറ്റാന്‍ മോദിക്ക് സാധിച്ചതാണ് യുപിയില്‍ ബിജെപി അതേ കാര്‍ഡ് പുറത്തിറക്കാന്‍ കാരണം. നേരിട്ടുള്ള നേട്ടങ്ങളാണ് മോദിയുടെ കാലത്ത് വര്‍ധിച്ചത്. പിഎം ആവാസ് യോജന, പിഎം ഉജ്ജ്വല യോജന, ജന്‍ധന്‍ അക്കൗണ്ടുകള്‍, കിസാന്‍ നിധി യോജന, മുദ്ര വായ്പകള്‍, പിഎം ജീവന്‍ സുരക്ഷ യോജന, ആയുഷ്മാന്‍ പദ്ധതി എന്നിവയെല്ലാം വന്‍ ഹിറ്റാവുകയും ചെയ്തു. മോദി ജയിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും തിരയേണ്ടതില്ല.

4

യുപിയാണ് മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിച്ച സംസ്ഥാനം. 3.9 കോടി പേര്‍ക്കാണ് പിഎം കിസാന്‍ നിധിയും ഉജ്ജ്വല യോജനയും കൊണ്ട് നേട്ടമുണ്ടായത്. സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ നാലിലൊന്ന് വരുമിത്. ഇവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്താല്‍ 25 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. ബാക്കി 15 ശതമാനത്തോളം ഈസിയായി ബിജെപിക്ക് നേടാം. ഇത് ജയിക്കാനുള്ള വന്‍ പ്ലാനാണ്. മോദി സര്‍ക്കാരിന്റെ ആറ് പദ്ധതികള്‍ക്കായി 13 കോടി ആളുകള്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇവരെല്ലാം ആനുകൂല്യം ലഭിച്ചവരാണ്. സംസ്ഥാന ജനസംഖ്യയയുടെ പകുതിയില്‍ അധികം വരുമിത്. ഇതെല്ലാം നേട്ടമായി വരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

5

ഇനി ബിജെപി നേരിടുന്ന പ്രശ്‌നത്തിലേക്ക് വരാം. ആനുകൂല്യം ലഭിക്കുന്നവരൊക്കെ പൂര്‍ണമായും ബിജെപിക്ക് വോട്ട് ചെയ്ത ചരിത്രമില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം വന്‍ തോതിലായിട്ടും ബിജെപി തോറ്റു. ജാര്‍ഖണ്ഡിലും ബിജെപി തോറ്റിരുന്നു. ഇതിന് കാരണം ജനങ്ങള്‍ കേന്ദ്രത്തെയും സംസ്ഥാനത്തെയും വേര്‍തിരിച്ച് കാണുന്നത് കൊണ്ടാണ്. നരേന്ദ്ര മോദിക്കാണ് ജനങ്ങള്‍ മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ യോഗിക്ക് അദ്ദേഹത്തിന്റെ പദ്ധതികള്‍ കൊണ്ട് മാത്രമേ വോട്ട് ലഭിക്കൂ. 2019ല്‍ ഈ ആനുകൂല്യം ലഭിച്ചവരില്‍ 5.8 വോട്ടര്‍മാര്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഇവിടെയും പൂര്‍ണമായി മോദിയെ ഈ വോട്ടര്‍മാര്‍ സഹായിച്ചില്ലെന്ന് വ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+