യുപിയിലെ തിരഞ്ഞെടുപ്പ് തീരുമാനിച്ച് കഴിഞ്ഞതാണ്, സര്‍പ്രൈസ് ഗുജറാത്തില്‍ കിട്ടും; ബിജെപിയോട് അഖിലേഷ്
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി തോല്‍വി നേരിടുമെന്ന് ഉറപ്പിച്ച് അഖിലേഷ് യാദവ്. ഒരു സര്‍പ്രൈസും യുപിയില്‍ ഉണ്ടാവാന്‍ പോകുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി എന്ത് വന്നാലും വിജയിക്കുമെന്നാണ് അഖിലേഷ് സൂചിപ്പിക്കുന്നത്. ബിജെപി സര്‍പ്രൈസിനായി ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉണ്ടാവില്ലെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. യുപിയില്‍ ഫലം ഏതാണ്ട് ഉറപ്പിച്ചതാണ്. പക്ഷേ ബിജെപിയെ സര്‍പ്രൈസ് കാത്തിരിക്കുന്നത് ഗുജറാത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗുജറാത്ത് ബിജെപിക്ക് കൈവിട്ട് പോകുമെന്നാണ് അഖിലേഷ് സൂചിപ്പിച്ചത്. ഈ വര്‍ഷമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.കടുത്ത ഭരണവിരുദ്ധ വികാരം അവിടെയും നിലനില്‍ക്കുന്നുണ്ട്.

Recommended Video
എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ












Click it and Unblock the Notifications