Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടേ'; പ്രതികരണവുമായി ബിജെപി മന്ത്രി, കന്നടയില്‍ വീണ്ടും രാഷ്ടീയ പോര്

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആകണമെന്ന പ്രസ്താവനയുമായി ബിജെപി മന്ത്രി. മുതിര്‍ന്ന നേതാവും, മന്ത്രിയുമായ ബി ശ്രീരാമലുവാണ് പാര്‍ട്ടിയെ വെട്ടിലാക്കി പുതിയ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് ഭരണം ശരിയല്ലെന്ന് ബിജെപി നേതാവിന്റെ ഓഡിയോ ക്ലിപ്പിന് പിന്നാലെയാണ് പുതിയ വിവാദവും ബിജെപിക്കുള്ളില്‍ തലപ്പൊക്കുന്നത്.

സംസ്ഥാനത്തെ ഒരു ഹോസറ്റല്‍ ഉദ്ഘാടന ചടങ്ങിനിടയിലായിരുന്നു മന്ത്രി ശ്രീരാമലുവിന്‍റെ പ്രസ്താവന. ദൈവം അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ വീണ്ടും അവസരം നല്‍കട്ടെയെന്ന് താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇത് തുറന്ന് പറയുന്നതില്‍ താൻ ഭയപ്പെടുന്നില്ലന്നും ശ്രീരാമലു തുറന്നടിച്ചു.

1

'ദൈവം അദ്ദേഹത്തിന് വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരവസരം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, താനും സിദ്ധരാമയ്യയും പ്രത്യയശാസ്ത്രപരമായി രണ്ട് ദിക്കിലാണ് എന്നാല്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്ക് ഒരേ നിലപാടാണെന്നും മന്ത്രി പറഞ്ഞു. 'ഇങ്ങനെ ഒരു പ്രസ്താവന നടത്താൻ താൻ ഒട്ടും ഭയപ്പെടുന്നില്ല, കാരണം ഞാൻ ആരുടെയും അടിമയല്ല. രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ സിദ്ധരാമയ്യയെ വിമര്‍ശിക്കാറുണ്ട്'. എന്നാല്‍ വ്യക്തിപരമായി പ്രശ്നങ്ങള്‍ ഒന്നുമില്ല'. തങ്ങള്‍ നല്ല സുഹൃത്തുകളാണെന്നും ബി ശ്രീരാമലു വ്യക്തമാക്കി.

2

ഭരണത്തെ വിമര്‍ശിച്ചുള്ള ബിജെപി നേതാവും കർണാടക മന്ത്രിയുമായി ജെ.സി. മധുസ്വാമിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തായതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി വീണ്ടും വെട്ടിലാകുന്നത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂവെന്നും, ഭരണത്തിൽ കാര്യമായി ഒന്നും സംഭവിക്കുന്നില്ലന്നുമായിരുന്നു മധുസ്വാമിയുടെ വിമര്‍ശനം.

2

പ്രചരിക്കുന്ന ഓഡിയോയിൽ സംസാരിക്കുന്നത് മന്ത്രി മധുസ്വാമി തന്നെയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ് ഈ ഭാഗമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.അതേസയം സംസ്ഥാന ഭരണത്തെക്കുറിച്ചു വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു പാതിവഴിയിൽ സ്ഥാനം നഷ്ടമായേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്.

4

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശിച്ചതിനു പിന്നാലെ, ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനചലനം സംഭവിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ബൊമ്മെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനു യാതൊരു ഭീഷണിയുമില്ലെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. പ്രശ്നങ്ങളൊന്നുമില്ലെന്ന് ബൊമ്മെയും ആവർത്തിക്കുന്നു.സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനം അടുത്തിടെയായി ശക്തമാണ്. കഴിഞ്ഞ മാസം യുവമോർച്ച പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

ക്യൂട്ട് ഒപ്പം സ്റ്റൈലിഷും.. കല്യാണി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ.. കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
    International Yoga day | അന്താരാഷ്ട്ര Yoga ദിനമാചരിച്ച് Modi | *India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+