കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് മാതാ കീ ജയ് വിളിക്കണം, അല്ലാത്തവര്‍ പാകിസ്ഥാനികള്‍, വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ദേശസ്‌നേഹമില്ലാത്തവരെ രാജ്യത്തിന് ആവശ്യമില്ല അവരെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും സുരേന്ദ്ര സിങ്ങ് ആവശ്യപ്പെട്ടു

Google Oneindia Malayalam News

ബാലിയ: ദേശസ്‌നേഹികളല്ലാത്തവര്‍ ഇന്ത്യയില്‍ നില്‍ക്കേണ്ടെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമുള്ള ബിജെപിയുടെ വിവാദ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ ഉത്തര്‍പ്രദേശിലെ എംപിയാണ് പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കണമെന്നാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങിന്റെ ആവശ്യം. അല്ലാത്തവര്‍ എല്ലാം പാകിസ്ഥാനികള്‍ ആണെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്

1

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ രാഷ്ട്രീയത്തിലുമുണ്ട്. അത്തരക്കാരെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. അത് രാജ്യത്തിന് വളരെ പ്രധാനമാണ്. ഇത്തരത്തില്‍ ദേശസ്‌നേഹമില്ലാത്തവരെ രാജ്യത്തിന് ആവശ്യമില്ല അവരെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും സുരേന്ദ്ര സിങ്ങ് ആവശ്യപ്പെട്ടു. അതേസമയം ഇതാദ്യമായല്ല സുരേന്ദ്ര ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. നേരത്തെ 2024 ആകുമ്പോഴേക്ക് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന് സുരേന്ദ്ര പറഞ്ഞിരുന്നു.

2

ഭാരതമെന്നത് നമ്മുടെ അമ്മയാണെന്നും അവരെ പ്രകീര്‍ത്തിക്കുന്നതെന്തും ഉറക്കെ ചൊല്ലേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും സുരേന്ദ്ര പറഞ്ഞിട്ടുണ്ട്. അതോടൊപ്പം അനധികൃത ഖനനത്തിന് കൂട്ടുനില്‍ക്കുന്ന പോലീസുകാരെ തല്ലണമെന്ന സുരേന്ദ്രയുടെ പരാമര്‍ശവും വിവാദമായിട്ടുണ്ട്. അതേസമയം പരാമര്‍ശം വിവാദമായതോടെ സുരേന്ദ്രയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിഎസ്പി എസ്പിയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം നേതാക്കളെ മതസൗഹാര്‍ദം തകര്‍ക്കാനായിട്ട് ബിജെപി ഇറക്കുമതി ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. രാജ്യസ്‌നേഹമെന്നത് ബിജെപിയുടെ കുത്തകയല്ലെന്നും അത് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു.

അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!

ശ്രീദേവിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം; ദുരൂഹത നീങ്ങിയില്ല, മൃതദേഹം എത്താന്‍ വൈകുംശ്രീദേവിയുടെ മരണത്തില്‍ വീണ്ടും അന്വേഷണം; ദുരൂഹത നീങ്ങിയില്ല, മൃതദേഹം എത്താന്‍ വൈകും

English summary
bjp mla controvorsial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X