അവര്‍ എന്റെ പാര്‍ട്ടിയുടെ എംപിയായതില്‍ നാണക്കേട് തോന്നുന്നു, മേനകാ ഗാന്ധിക്കെതിരെ ബിജെപി എംഎല്‍എ
ദില്ലി: മേനകാ ഗാന്ധിക്കെതിരെ ബിജെപിയില്‍ പോര് കടുക്കുന്നു. ബിജെപിയുടെ മധ്യപ്രദേശ് എംഎല്‍എ അജയ് വിഷ്‌ണോയ് നീചയായ സ്ത്രീയെന്നാണ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു വെറ്ററിനറി ഡോക്ടറെ മേനകാ ജാതി അധിക്ഷേപം അടക്കം നടത്തിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം മുന്നില്‍ വിഷയമെത്തി നില്‍ക്കുന്ന സമയത്താണ് ബിജെപി എംഎല്‍എ തന്നെ അവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വെറ്ററിനേറിയന്‍ ഡോ വികാസ് ശര്‍മയ്‌ക്കെതിരെ മേനകാ ഗാന്ധി ഉപയോഗിച്ച വാക്കുകള്‍ വളരെ നീചയായ സ്ത്രീയാണ് അവരെന്ന് തെളിയിക്കുന്നു. എന്റെ പാര്‍ട്ടിയുടെ എംപിയാണല്ലോ എവര്‍ എന്ന് ആലോചിച്ച് നാണക്കേട് തോന്നുന്നുവെന്നും അജയ് വിഷ്‌ണോയ് ട്വീറ്റ് ചെയ്തു. നേരത്തെ മേനകാ ഗാന്ധിയുടെ പരാമര്‍ശം വെറ്ററിനറി ഡോക്ടര്‍മാരെ മുഴുവന്‍ ചൊടിപ്പിച്ചിരുന്നു. ജൂണ്‍ 23ന് കരിദിനമായും വെറ്ററിനറി ഡോക്ടര്‍മാര്‍ ആചരിച്ചിരുന്നു. മേനകയുടെ പരാമര്‍ശം ദേശീയ തലത്തില്‍ വരെ ബിജെപി വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് മേനകയുടെ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരെ മേനക വളരെ മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായിരുന്നു ഈ ക്ലിപ്പിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍ വികാസ് ശര്‍മയെ ഇവര്‍ ഭീഷണിപ്പെടുത്തിയതാണ് പ്രശ്‌നം വഷളാക്കിയത്. ഒരു നായയെ ഇയാല്‍ അശ്രദ്ധമായിട്ടാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയതെന്നായിരുന്നു മേനകയുടെ പരാമര്‍ശം. ജൂണ്‍ 17നായിരുന്നു ഈ സംഭാഷണം നടന്നത്.
നായ ചാവുകയാണെങ്കില്‍, നിന്റെ ലൈസന്‍സ് ഞാന്‍ റദ്ദാക്കുമെന്ന് പറഞ്ഞായിരുന്നു മേനകയുടെ അപമാനിക്കല്‍. ഇയാളെ ജാതിപ്പേര് വിളിച്ചും കുടുംബപ്പേര് വിളിച്ചുമൊക്കെയായിരുന്നു അധിക്ഷേപം. കുടുംബത്തിന് അപമാനമുണ്ടാക്കാന്‍ എന്നൊക്കെയുള്ള അധിക്ഷേപം ഡോക്ടര്‍മാരെ വരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. നിന്റെ പിതാവ് എന്താണ് ചെയ്യുന്നത്? അയാള്‍ തോട്ടക്കാരനാണോ അതോ കാവല്‍ക്കാരനാണോ? നിനക്ക് വിദ്യാഭ്യാസമുണ്ടോ? ഇങ്ങനെയൊക്കെയായിരുന്നു മേനകയുടെ ചോദ്യങ്ങള്‍. മറ്റൊരു ക്ലിപ്പില്‍ ഇവര്‍ ഒരു വെറ്റ് ഡോക്ടറുടെ ക്ലിനിക്ക് പൂട്ടിക്കുമെന്നും പറയുന്നു. ഇതിനെതിരെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്തുവന്നു. പ്രധാനമന്ത്രിക്കും ലോക്‌സഭാ സ്പീക്കര്‍ക്കും സംഘടന കത്തയച്ചിരുന്നു.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications