ഇത് മോശം സമയം, ഒരു ദിവസം നിങ്ങള്‍ സ്വതന്ത്രനാവും, കുല്‍ദീപ് സെംഗാറിനെ പിന്തുണച്ച് ബിജെപി എംഎല്‍എ
ലഖ്നൗ: ഉന്നാവോ പീഡനക്കേസില്‍ പ്രധാന പ്രതി കുല്‍ദീപ് സിംഗ് സെംഗാറിന് ബിജെപിയില്‍ നിന്ന് പിന്തുണ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം സെംഗാറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാക്ഷി മഹാരാജിനെ പോലുള്ളവര്‍ കുല്‍ദീപിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്. ബിജെപി എംഎല്‍എയായ ആശിഷ് സിംഗ് അശുവാണ് കുല്‍ദീപിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ആശിഷ് സിംഗ് യുപിയിലെ മല്ലാവന് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. പാര്‍ട്ടി പരിപാടിക്കിടെയാണ് കുല്‍ദീപിനെ അനുകൂലിച്ച് ഇയാള്‍ സംസാരിച്ചത്. കുല്‍ദീപ് സെംഗാര്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ അദ്ദേഹത്തിന് നല്ല ദിവസങ്ങള്‍ വരും. ഒരു ദിവസം അദ്ദേഹം സ്വതന്ത്രനാവുമെന്നും ആശിഷ് സിംഗ് പറഞ്ഞു. അതേസമയം ഇതിനെ പാര്‍ട്ടിയിലെ ഒരംഗവും ഇതിനെ എതിര്‍ത്തിട്ടില്ല.
ഇന്ന് നമ്മുടെ സഹോദരന് കുല്‍ദീപ് സിംഗ് നമുക്കിടയില്‍ ഇല്ല. നമുക്കറിയാം അദ്ദേഹം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹം എല്ലാ ആരോഗ്യത്തോടെയും തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു. മോശം ദിവസങ്ങളെ അദ്ദേഹം മറികടക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം എല്ലാത്തിനുമെതിരെ പോരാടും. സത്യം തെളിയിച്ച് അദ്ദേഹം മടങ്ങിവരും. ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ കൂടെയുണ്ടെന്നും ആശിഷ് സിംഗ് പറഞ്ഞു.
അതേസമയം ബലാത്സംഗ കേസില്‍ കുല്‍ദീപ് ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. എന്നാല്‍ ബിജെപി അദ്ദേഹത്തെ തള്ളിപ്പറയാന്‍ തീരുമാനിച്ചിട്ടില്ല. പല നേതാക്കളും അദ്ദേഹവുമായി ഇപ്പോഴും അടുപ്പം പുലര്‍ത്തുന്നുണ്ട്. ഉന്നാവോ പെണ്‍കുട്ടിക്കെതിരെയുള്ള ആക്രമണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രത്യക്ഷത്തില്‍ വ്യക്തമാകുന്നത്. ഇതില്‍ പെണ്‍കുട്ടി ഇപ്പോഴും ജീവന് വേണ്ടി മല്ലിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സിബിഐ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications