കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരാനയില്‍ ഹിന്ദുത്വ പ്രചാരണവുമായി ബിജെപി... പെരുമാറ്റ ചട്ടം ലംഘിച്ചു.... വര്‍ഗീയ പ്രചാരണം!!

കൈരാനയില്‍ ഹിന്ദുത്വ കാര്‍ഡുമായി ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാനയില്‍ മെയ് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബിജെപിയെ സംബന്ധിച്ച് എന്ത് വിലകൊടുത്തും ജയിക്കേണ്ട തിരഞ്ഞെടുപ്പാണിത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രതിപക്ഷം ഇവിടെ അതിശക്തമാണ്. എസ്പി-ബിഎസ്പി സഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന നേട്ടവും അവര്‍ക്കുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്ര വര്‍ഗീയതയുമായി നിറഞ്ഞ് നില്‍ക്കുകയാണ് ബിജെപി. പ്രചാരണങ്ങൡ പോലും വര്‍ഗീയത നിറച്ചുള്ള പ്രസംഗങ്ങളാണ് നേതാക്കള്‍ നടത്തുന്നത്.

അതേസമയം ബിജെപിയുടെ പ്രശസ്തനായ എംപി കാന്ത കര്‍ദത്തിനെതിരെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പോലീസ് കേസെടുത്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും തീരാന്‍ പോകുന്നില്ലെന്നാണ് സൂചന. ഇവിടെ ഏത് നിമിഷവും പ്രശ്‌നങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. കാരണം മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമായ കൈരാന. ഇവിടെ മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചാല്‍ മാത്രമേ ബിജെപിക്ക് ജയിക്കാന്‍ സാധിക്കൂ. അതിനാല്‍ ഹിന്ദുത്വ കാര്‍ഡ് തന്നെ ഇറക്കി കളിക്കാനാണ് ബിജെപിയുടെ തീരുമാനം.

തീവ്ര പ്രചാരണം....

തീവ്ര പ്രചാരണം....

സഹാരണ്‍പൂരിലെ നുകുദ് ടൗണിലെ പ്രചാരണത്തിലാണ് കാന്ത കര്‍ദം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചത്. ഇവര്‍ തീവ്ര പ്രചാരണത്തിലൂടെ ഹിന്ദുവികാരം ഇളക്കി വിടാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നേരത്തെയും ഇത്തരം പരാമര്‍ശങ്ങളിലൂടെ വിവാദത്തില്‍ ചാടാറുണ്ട് ഇവര്‍. അതേസമയം ബിജെപി ഹിന്ദുത്വ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയെന്ന് ഇതിലൂടെ മനസിലായെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

ബിജെപി പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് വമ്പന്‍ സുരക്ഷയാണ് കൈരാനയില്‍ ഒരുക്കിയിരിക്കുന്നത്. 14 മേഖലകളായും 143 സെക്ടറുകളുമായിട്ട് കൈരാനയെ വിഭജിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് എളുപ്പത്തില്‍ നടത്തുന്നതിന് വേണ്ടിയാണിത്. 51 കമ്പനി അര്‍ധസൈനിക വിഭാഗത്തെ ഇവിടത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 26 എണ്ണം ഷംലി ജില്ലയിലും 25 എണ്ണം സഹാരണ്‍പൂരിലുമാണ്. നകുര്‍, ഗംഗോ, കൈരാന, താനഭവന്‍, ഷംലി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കൈരാന ലോക്‌സഭാ മണ്ഡലം.

ഹിന്ദുവികാരം

ഹിന്ദുവികാരം

കൈരാനയില്‍ ഹിന്ദുവികാരം ഇളക്കിവിട്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രകോപനപരമായ പ്രസംഗം പോലും ഉണ്ടാകുന്നത്. മുസ്ലീം വോട്ടുകള്‍ പൂര്‍ണമായും പ്രതിപക്ഷത്തിന് കിട്ടില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ജയത്തിന് ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചാല്‍ മതിയെന്ന് അവര്‍ കരുതുന്നു. ഇതിനായി വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളുടെ പിന്തുണയും ബിജെപി തേടിയിട്ടുണ്ട്. ഇവര്‍ ഹിന്ദുക്കളുടെ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടുകള്‍ തേടുന്നുണ്ട്. ഹിന്ദുക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും ഇവര്‍ പറയുന്നു.

പ്രതിപക്ഷം ആത്മവിശ്വാസത്തില്‍

പ്രതിപക്ഷം ആത്മവിശ്വാസത്തില്‍

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടി പൊളിക്കാന്‍ ഒരുങ്ങുകയാണ് എസ്പി-ബിഎസ്പി സഖ്യം. ഹിന്ദുത്വ രാഷ്ട്രീയം കളിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഗൊരഖ്പൂരിലും ഫൂല്‍പൂരിലും കനത്ത തിരിച്ചടിയേറ്റിരുന്നു. ഇവിടെ നേടിയ ജയത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ ശക്തിപ്പെട്ടതും. ദളിത് വോട്ടുകള്‍ മായാവതിയുടെ വോട്ടുബാങ്കായതിനാല്‍ ഇതിനെ പൊളിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ നേരത്തെ കിട്ടിയ തിരിച്ചടി കൈരാനയില്‍ ആവര്‍ത്തിക്കുമെന്ന് മായാവതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വന്ന സര്‍വേകളില്‍ യോഗി സര്‍ക്കാരിനോടുള്ള പ്രിയം ജനങ്ങള്‍ക്ക് നഷ്ടമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതും ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്.

അഖിലേഷ് പ്രചാരണത്തിനില്ല

അഖിലേഷ് പ്രചാരണത്തിനില്ല

കൈരാനയിലും നൂര്‍പൂരിലും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് പ്രചാരണം നടത്തില്ല എന്നതാണ് ബിജെപിക്ക് ആകെയുള്ള ആശ്വാസം. ഇത് പ്രതിപക്ഷത്തിന് തിരിച്ചടിയാവുമെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് അഖിലേഷിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. അദ്ദേഹം പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരത്തെ തന്നെ പിന്തുണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആരുമായും സഖ്യത്തിനില്ല എന്ന സൂചന കൂടി ഇതിലൂടെ നല്‍കാനാണ് അഖിലേഷ് ഉദ്ദേശിച്ചത്. അതേസമയം ഈ രണ്ട് സ്ഥാനാര്‍ത്ഥികളും വിജയിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി പിടിക്കുക എന്നത് ബിജെപിക്ക് അസാധ്യമാകും. അതുകൊണ്ട് മുസഫര്‍നഗര്‍ കലാപമൊക്കെ പ്രചാരണായുധമാക്കുന്നുണ്ട് ബിജെപി.

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: 83.01 വിജയശതമാനം.... കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്ത്!!സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: 83.01 വിജയശതമാനം.... കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്ത്!!

മോദിയെയും ദേശീയ ഗാനത്തെയും അറിയില്ല.. മുസ്ലീം യുവാവിന് ക്രൂരമര്‍ദനം, ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു!മോദിയെയും ദേശീയ ഗാനത്തെയും അറിയില്ല.. മുസ്ലീം യുവാവിന് ക്രൂരമര്‍ദനം, ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു!

English summary
BJP MP booked for violation of model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X