കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം മരിച്ചാല്‍ 20ലക്ഷം,ഹിന്ദു മരിച്ചാല്‍ 20,000,ദാദ്രി കൊലപാതകത്തെക്കുറിച്ച് സാക്ഷി മഹാരാജ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വിഎച്ച്പി തീപ്പൊരി നേതാവ് സാധ്വി പ്രാച്ചിക്ക് പിന്നാലെ വിവാദ പ്രസ്തവനയുമായി ബിജെപി എംപിയും രംഗത്തെത്തി. രാജ്യത്ത് മുസ്ലീം മരിച്ചാല്‍ ലക്ഷങ്ങള്‍ നല്‍കുമെന്നും എന്നാല്‍ ഹിന്ദുവാണെങ്കില്‍ ഇരുപതിനായിരം രൂപ കൊണ്ട് കാര്യം ഒതുക്കുമെന്നും ബിജെപി എം.പി സാക്ഷി മഹാരാജ്.

ഉത്തര്‍പ്രദേശിലെ ദാദ്രി കൊലപാതകവുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സാക്ഷി. ഹിന്ദുക്കളുടെ ജീവന് ഒരു വിലയുമില്ലേ എന്നാണ് സാക്ഷിയുടെ ചോദ്യം. മതങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലാനാണോ ബിജെപിയുടെ പുറപ്പാട്.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

മുസ്ലീങ്ങള്‍ മരിച്ചാല്‍ 20 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. എന്നാല്‍ ഈ സ്ഥാനത്ത് ഹിന്ദുവാണെങ്കിലോ വെറും 20,000 രൂപ നല്‍കും. പ്രസ്താവനകളിറക്കി വിവാദങ്ങളില്‍പ്പെടുന്ന ബിജെപി എംപി സാക്ഷി മഹാരാജാണ് ഇങ്ങനെ പറഞ്ഞത്.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാധവ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സാക്ഷി പ്രതികരിച്ചത്.

ഹിന്ദുക്കളുടെ ജീവന് വിലയില്ലേ

ഹിന്ദുക്കളുടെ ജീവന് വിലയില്ലേ

മുസ്ലീംങ്ങളുടെ ജീവന് ലക്ഷങ്ങള്‍ ധനസഹായമായി ലക്ഷങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കളുടെ ജീവന് വിലയില്ലേ എന്നാണ് സാക്ഷിയുടെ ചോദ്യം.

ബീഫ് കഴിച്ചെന്നു പറഞ്ഞ്

ബീഫ് കഴിച്ചെന്നു പറഞ്ഞ്

ബീഫ് കഴിച്ചെന്നു ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാക് എന്ന ദാദ്രി സ്വദേശിയെ ആളുകള്‍ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളിക്കത്തുകയാണ്.

ബീഫ് കഴിക്കുന്നവര്‍ക്ക് ഇതുതന്നെ ഗതി

ബീഫ് കഴിക്കുന്നവര്‍ക്ക് ഇതുതന്നെ ഗതി

അയാള്‍ അര്‍ഹിച്ച ശിക്ഷയാണ് കിട്ടിയതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സാധ്വി പ്രാച്ചി പ്രസ്താവന ഇറക്കിയതിനു തൊട്ടു പിന്നാലെയാണ് സാക്ഷിയും എത്തിയത്. ഗോമാതാവിനെ കഷ്ണമാക്കി ഭക്ഷിക്കുന്നവര്‍ക്കെല്ലാം ഈ ശിക്ഷ ലഭിക്കുമെന്നാണ് സാധ്വി പറഞ്ഞത്.

English summary
20 lakhs for Muslim's death, but Hindu doesn't even get 20000, says Sakshi Maharaj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X