കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിന്റെ ആ നയം ചൈനയെ സഹായിച്ചു, ലഡാക്കിനെ തളര്‍ത്തി, കോണ്‍ഗ്രസിനെതിരെ ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: ലഡാക്കിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണെന്ന് ബിജെപി എംപി ജാംയാങ് സെറിങ് നംഗ്യാങ്. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പ്രസംഗമായിരുന്നു നംഗ്യാങ് നടത്തിയത്. ലഡാക്കില്‍ പ്രതിരോധ നയങ്ങള്‍ക്ക് കോണ്‍ഗ്രസ് ഭരണകാലത്ത് യാതൊരു പ്രാധാന്യവും ലഭിച്ചില്ലെന്ന് നംഗ്യാങ് കുറ്റപ്പെടുത്തി.

1

ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈയ്യടക്കിയത് ഇത്തരം കാരണങ്ങള്‍ കൊണ്ടാണെന്നും നംഗ്യാങ് പറയുന്നു. മുസ്ലീം പ്രീണനം കാരണം കശ്മീരിനെ കോണ്‍ഗ്രസ് തകര്‍ത്തെന്നും, ലഡാക്കിനെ അത് വല്ലാതെ ബാധിച്ചെന്നും ബിജെപി എംപി ആരോപിച്ചു. നെഹ്‌റുവിന്റെ നയങ്ങളാണ് ഇതിന് പിന്നില്‍. ചൈനയ്‌ക്കൊപ്പം നീങ്ങുക എന്നതായിരുന്നു നയം. എന്നാല്‍ ഇത് പിന്നോക്ക നയമായി മാറി. ചൈനീസ് സൈന്യം കൈയ്യേറം തുടരുകയും, നമ്മുടെ സൈന്യം പിന്നോട്ട് പോവുകയും ചെയ്‌തെന്ന് നംഗ്യാങ് കുറ്റപ്പെടുത്തി

നെഹ്‌റുവിന്റെ ഈ നയം കാരണമാണ് അക്‌സായ് ചിന്‍ ചൈന സ്വന്തമാക്കാന്‍ കരാണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേരിട്ട് എത്തിയാണ് എല്ലാത്തിനും നേതൃത്വം നല്‍കിയത്. ഇത് 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ലഡാക്കിന് പ്രതിരോധ നയത്തില്‍ വേണ്ട പ്രാധാന്യം ലഭിക്കാത്തത് കൊണ്ടാണ് സംഭവിച്ചതെന്നും നംഗ്യാങ് ആരോപിച്ചു. നേരത്തെ ഡെംചോക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു.

ലഡാക്ക് കേന്ദ്രഭരണപ്രദേശമായതോടെ വേണ്ട പ്രാമുഖ്യം ഇനി ലഭിക്കും. പ്രതിരോധിച്ച മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റവും അവസാനിപ്പിക്കും. ഇതോടെ അതിര്‍ത്തി സുരക്ഷിതമാകും. ഇതോടെ മികച്ച റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ലഡാക്കില്‍ എത്തുമെന്നും നംഗ്യാങ് പറഞ്ഞു. അതേസമയം കശ്മീരില്‍ എപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അന്നൊന്നും അത് പരിഹരിക്കുന്നതിന് മുമ്പുള്ള സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ലെന്നും നംഗ്യാങ് കുറ്റപ്പെടുത്തി.

ഫോണ്‍ ചോര്‍ത്തല്‍ കേസ് സിബിഐക്ക് വിടുമെന്ന് യെഡ്ഡിയൂരപ്പ.... കുമാരസ്വാമിക്ക് കുരുക്ക് വീഴും!!ഫോണ്‍ ചോര്‍ത്തല്‍ കേസ് സിബിഐക്ക് വിടുമെന്ന് യെഡ്ഡിയൂരപ്പ.... കുമാരസ്വാമിക്ക് കുരുക്ക് വീഴും!!

English summary
bjp mp says nehrus policy helped china to intrude into indian territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X