കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി സർക്കാർ എല്ലാത്തിലും പരാജയം, ഉത്തരവാദി താൻ', പരിഹസിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

Google Oneindia Malayalam News

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മോദി സര്‍ക്കാര്‍ ഒരു പരാജയം ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു. സാമ്പത്തിക രംഗത്തും അതിര്‍ത്തി സംരക്ഷണത്തിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് സുബ്രഹ്മണ്യന്‍ ്‌സ്വാമി ട്വീറ്റ് ചെയ്തു.

പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍

മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് എന്ന തലക്കെട്ടിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക രംഗം- പരാജയം, അതിര്‍ത്തി സംരക്ഷണം- പരാജയം, വിദേശ നയം- അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി ദയനീയം, ദേശീയ സുരക്ഷ- പെഗാസസ്, ആഭ്യന്തര സുരക്ഷ- കശ്മീര്‍ മ്ലാനം, ആരാണ് ഉത്തരവാദി- സുബ്രഹ്മണ്യന്‍ സ്വാമി എന്നാണ് ട്വീറ്റ്. നേരത്തെയും മോദി സര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പലതവണ രംഗത്ത് വന്നിട്ടുണ്ട്. ചൈന നമ്മുടെ ആണവായുധത്തെ പേടിക്കുന്നില്ലെങ്കില്‍ നമ്മള്‍ എന്തിനാണ് അവരുടേതിനെ ഭയക്കുന്നത് എന്നാണ് അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

77

Recommended Video

cmsvideo
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ചൈന നമ്മുടെ മണ്ണില്‍ കടന്ന് കയറുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും ചൈന കയ്യേറ്റക്കാരാണ് എന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് അറിയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുകയുണ്ടായി. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി സുബ്രഹ്മണ്യന്‍ സ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

മമത ബാനര്‍ജിയെ സുബ്രഹ്മണ്യന്‍ സ്വാമി അകമഴിഞ്ഞ് പുകഴ്ത്തുകയുമുണ്ടായി. താന്‍ കണ്ടിട്ടുളളതും ഒപ്പം പ്രവര്‍ത്തിച്ചിട്ടുളളതുമായ രാഷ്ട്രീയ നേതാക്കളില്‍ മമത ബാനര്‍ജി എന്ന നേതാവ് ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, പിവി നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ്. പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുന്ന നേതാക്കളാണിവര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതൊരു അപൂര്‍വ്വമായ ഗുണമാണ് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ദില്ലിയില്‍ എത്തിയ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ സുബ്രഹ്മണ്യന്‍ സ്വാമി ബിജെപി വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ എപ്പോഴും മമതയ്ക്ക് ഒപ്പമാണെന്നും പ്രത്യേകമായി പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

English summary
BJP MP Subramanian Swamy slams Modi government saying its a failure everywhere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X