കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി മുക്ത ഭാരതം'; പുതിയ കരുനീക്കങ്ങളുമായി കെസിആർ, നിതീഷിനെ കണ്ടു

Google Oneindia Malayalam News

ദില്ലി: 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കുന്നതിനുള്ള ചർച്ചകൾക്ക് വീണ്ടും തിരക്കിട്ട നീക്കങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഇതിന്റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവുമായും കെ സി ആർ കൂടിക്കാഴ്ച നടത്തി. പാട്നയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിതീഷ് എൻ ‍ഡി എ സഖ്യം ഉപേക്ഷിച്ചതിന് ശേഷം ആദ്യമായാണ് പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്.

ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

ബി ജെ പി മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി പ്രതിപക്ഷം


ബി ജെ പി മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്ന് റാവു പറഞ്ഞു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. ബി ജെ പിയെ ഇല്ലാതാക്കിയാൽ മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂവെന്നും കെ സി ആർ പറഞ്ഞു. ബി ജെ പിയുമായി സഖ്യം പിരിഞ്ഞ നിതീഷ് കുമാർ 2024 ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്. അതിനിടയിലാണ് കെ സി ആറിന്റെ നിർണായക കൂടിക്കാഴ്ച.

ബി ജെ പിയെ പുറത്താക്കാൻ അരയും തലയും മുറുക്കി കെ സി ആർ


കോൺഗ്രസ്, ബി ജെ പി ഇതര മൂന്നാം മുന്നണിയ്ക്കായി 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപും കെ സി ആർ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ നീക്കങ്ങൾ വിജയിച്ചിരുന്നില്ല. തെലങ്കാന കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി ഊർജിതമാക്കിയ സാഹചര്യത്തിലാണ് വീണ്ടും ബി ജെ പിയെ പുറത്താക്കാൻ അരയും തലയും മുറുക്കി കെ സി ആർ ഇറങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ‌രിവാൾ, മമത ബാനർജി, അഖിലേഷ് യാദവ് എന്നിവരുമായി കെ സി ആർ ചർച്ച നടത്തിയിരുന്നു.

ആർ ജെ ഡിക്കൊപ്പം തന്ത്രങ്ങൾ മെനയുന്നതിൽ


നേരത്തേ ബി ജെ പി ബന്ധം ഉപേക്ഷിച്ച് ജെ ഡി യു പുറത്ത് വന്നതിന് പിന്നാലെയുള്ള ബിഹാറിലെ രാഷ്ട്രീയ അട്ടിമറിയിൽ ആർ ജെ ഡിക്കൊപ്പം തന്ത്രങ്ങൾ മെനയുന്നതിൽ കെ സി ആർ നിർണായക പങ്ക് വഹിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷിനെ ഉയർത്തിക്കാണിക്കാൻ കെ സി ആർ തയ്യാറാകുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹം വെച്ചുപുലർത്തുന്ന പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാരിൽ ഒരാൾ കൂടിയാണ് കെ സി ആർ.

 മൗനം പുലർത്തുകയാണ് പാർട്ടികൾ


ബി ജെ പിയുമായി ബന്ധം വേർപിരിഞ്ഞ നിതീഷിനെ കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ കക്ഷികളും അഭിനന്ദിച്ചുവെങ്കിലും നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിൽ മൗനം പുലർത്തുകയാണ് പാർട്ടികൾ. അക്കാര്യങ്ങളെല്ലാം ഒറ്റക്കെട്ടായാണ് തീരുമാനിക്കേണ്ടതെന്നാണ് സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.

 പരിഹസിച്ച് ബി ജെ പി നേതാവ്


അതിനിടെ ബി ജെ പി മുക്ത ഭാരതമെന്ന കെ സി ആറിന്റെ പ്രഖ്യാപനത്തേയും നിതീഷ് കുമാർ- കെ സി ആർ കൂടിക്കാഴ്ചയേയും പരിഹസിച്ച് ബി ജെ പി നേതാവ് സുശീൽ കുമാർ മോദി രംഗത്തെത്തി. ദിവാസ്വപ്നക്കാരുടെ ഒത്തുചേരലാണ് നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റഎ പരിഹാസം. സംസ്ഥാനങ്ങളിൽ തങ്ങളുടെ അടിത്തറ നഷ്ടപ്പെട്ടവരാണ് ഇനി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നതെന്നും സുശീൽ കുമാർ പറഞ്ഞു.

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി; ആർക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കെസി വേണുഗോപാൽകോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി; ആർക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കെസി വേണുഗോപാൽ

English summary
'BJP Mukta Bharat'; KCR met Nitish , new moves in national politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X