Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോൾ ആരായി പപ്പു'? ലോക്സഭയിൽ ബിജെപിയെ എയറിൽ കയറ്റി തൃണമൂൽ എംപി മഹുവ മൊയ്ത്ര

ദില്ലി: ലോക്‌സഭയില്‍ ബിജെപിയെ നിര്‍ത്തിപ്പൊരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയായ മഹുവ മൊയ്ത്ര. ഹിമാചല്‍ പ്രദേശിലെ ബിജെപിയുടെ തോല്‍വിയും സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് മഹുവ മൊയ്ത്ര രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവായി മാറിയിരിക്കുന്നത് എന്ന് തൃണമൂല്‍ എംപി ചോദിച്ചു.

കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയും കൂടിയുണ്ടാക്കിയ വാക്കാണ് പപ്പു. മറ്റുളളവരെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം കഴിവില്ലായ്മ മറച്ച് വെക്കാനും നിങ്ങള്‍ ആ വാക്ക് ഉപയോഗിച്ചു. എന്നാല്‍ ആരാണ് യഥാര്‍ത്ഥ പപ്പു എന്ന് കണക്കുകള്‍ കാണിച്ച് തരുന്നുണ്ട്, മഹുവ മൊയ്ത്ര പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇന്ത്യ വളരുകയാണ് എന്നൊരു വ്യാജ പ്രതീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പരത്തുന്നത്. സാമ്പത്തിക രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

mahua moitra

രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനം ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ ഉദ്ധരിച്ച് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ 26 മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാണ മേഖല 5.6 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഭരിച്ചിരുന്ന ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടതിനേയും തൃണമൂല്‍ എംപി പരിഹസിച്ചു.

എല്ലാ ശക്തിയും ഉപയോഗിച്ച് മൂന്നിടത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത് ഒരിടത്ത് മാത്രമാണ്. ഭരണകക്ഷിയുടെ സംസ്ഥാന അധ്യക്ഷന് പോലും സ്വന്തം സീറ്റില്‍ ജയിക്കാന്‍ സാധിച്ചില്ല. ആരാണ് പപ്പു ഇപ്പോള്‍, മഹുവ മൊയ്ത്ര ചോദിച്ചു. 2022ലെ അവസാന പത്ത് മാസങ്ങളില്‍ മാത്രം രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രം സഭയെ അറിയിച്ചിരുന്നു. 2014 മുതല്‍ ഉളള കഴിഞ്ഞ 9 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 12.5 ലക്ഷം ആളുകള്‍ ആണ് പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. രാജ്യത്ത് ആരോഗ്യപരമായ ഒരു സാമ്പത്തിക അന്തരീക്ഷമുണ്ടെന്നതിന്റെയോ ആരോഗ്യകരമായ നികുതി സംവിധാനമുണ്ട് എന്നതിന്റെയോ തെളിവാണോ ഇതെന്നും തൃണമൂല്‍ എംപി ചോദിച്ചു.

skin care: സ്‌ട്രോബെറിയുണ്ടോ കൈയ്യില്‍; എങ്കില്‍ ഫേസ്മാസ്‌ക് തയ്യാറാക്കൂ, ചര്‍മത്തിന് ഈ മാറ്റങ്ങള്‍ ഉറപ്പ്!!

രാജ്യത്ത് ഭീതിയുടേതായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നതായും മഹുവ മൊയ്ത്ര ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടേയും ബിസിനസ്സുകാരുടേയും ഉയര്‍ന്ന ആസ്തിയുളളവരുടേയും തലയ്ക്ക് മുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാള്‍ തൂങ്ങിക്കിടക്കുകയാണ്. നോട്ട് നിരോധനം പരാജയമാണെന്നത് മറച്ച് വെച്ച് മോദിക്ക് കീഴില്‍ ഇന്ത്യ കുതിക്കുകയാണ് എന്ന വ്യാജ പ്രചാരണം നടത്തുകയാണ് എന്നും എംപി കുറ്റപ്പെടുത്തി.

നോട്ട് നിരോധനം അതിന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. കറന്‍സി തന്നെയാണ് ഇപ്പോഴും രാജാവ്. കള്ളനോട്ടുകള്‍ ഇല്ലാതാക്കും എന്നുളളതെല്ലാം സ്വപ്‌നമായി തന്നെ തുടരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം കുതിപ്പിലാണെന്നും ഏറ്റവും വേഗത്തില്‍ ആഗോളതലത്തില്‍ വളരുന്ന രാജ്യം ഇന്ത്യയാണെന്നും എല്ലാവര്‍ക്കും ജോലിയും സിലിണ്ടറുകളും വൈദ്യുതിയും വീടും ലഭിക്കുമെന്നൊക്കെ ഈ സര്‍ക്കാര്‍ നമ്മളെ വിശ്വസിപ്പിക്കുകയാണ്. ഇതൊരു 8-10 മാസം അന്തരീക്ഷത്തില്‍ പറക്കും. അതിന് ശേഷം സത്യം മുടന്തി മുന്നിലെത്തും, മഹുമ മൊയ്ത്ര പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+