അമരീന്ദര്‍ ഇറങ്ങിയിട്ടും രക്ഷയില്ലാതെ ബിജെപി, പഞ്ചാബില്‍ ആ വോട്ട് പിടിതരുന്നില്ല, കാരണം ഇതാണ്
ദില്ലി: പഞ്ചാബ് പിടിക്കാമെന്നുള്ള ബിജെപിയുടെ മോഹങ്ങള്‍ ഇത്തവണയും ഫലം കണ്ടേക്കില്ല. ദളിത് മേഖലയില്‍ ഇപ്പോഴും കോണ്‍ഗ്രസിനുള്ള മുന്‍തൂക്കമാണ് ബിജെപിക്ക് വെല്ലുവിളിയാവുന്നത്. ദളിത് മേഖലയില്‍ മുന്നേറ്റം നടത്താന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന നീക്കങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. അതിലുപരി അമരീന്ദര്‍ സിംഗിനൊപ്പം സഖ്യമുണ്ടാക്കിയതോടെ ദളിതുകള്‍ കൂടുതല്‍ അകന്നിരിക്കുകയാണ്.
വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള
ഹിന്ദു സിഖ് ലേബലുള്ള നേതാവാണ് അമരീന്ദര്‍. ദളിതുകള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അമരീന്ദര്‍ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ മിടുക്കനായിരുന്നു. എന്നാല്‍ ബിജെപിക്കൊപ്പം അത് സാധ്യമാകുമോ എന്ന് ഉറപ്പില്ല.

പഞ്ചാബില്‍ ജനംസഖ്യയുടെ 32 ശതമാനം ദളിതരാണ്. ഇവര്‍ക്ക് ബിജെപിയോട് പ്രത്യേക മമതയൊന്നുമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ദളിതുകള്‍ക്കായി ഒന്നും ചെയ്യാന്‍ ബിജെപിക്ക് സാധിച്ചില്ല. പ്രത്യേകിച്ച് പഞ്ചാബില്‍. അതിലുപരി ബിജെപിക്ക് വോട്ട് ചെയ്താല്‍ അത് പാഴായി പോകുമെന്നാണ് ദളിതര്‍ കരുതുന്നത്. നിലവില്‍ പോരാട്ടം കോണ്‍ഗ്രസും എഎപിയും തമ്മിലായി മാറിയിരിക്കുകയാണ്. ബിജെപി അതിനിടയില്‍ ഒന്നും ചെയ്യാനില്ലാത്ത പാര്‍ട്ടിയായി. അമരീന്ദറിന്റെ ഇമേജ് മോശമായതും ബിജെപിയെ ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദളിത് മുഖ്യമന്ത്രി വാദം തിരഞ്ഞെടുപ്പ് രംഗത്തെ കീഴടക്കിയിരിക്കുകയാണ്. ഒപ്പം എഎപിയുടെ പ്രതിപക്ഷ നേതാവും ദളിതാണ്.

പഞ്ചാബില്‍ ദളിതുകള്‍ ഒരിക്കലും ബിജെപിയെ പിന്തുണച്ചിട്ടില്ല. അകാലിദളുമായി പിരിഞ്ഞതോടെ ദളിതുകള്‍ കൂടുതലായി ബിജെപിയില്‍ നിന്ന് അകന്നിരിക്കുകയാണ്. കാര്‍ഷിക നിയമം കാരണമുള്ള നെഗറ്റിവിറ്റി ദളിതുകളെ ബിജെപിക്കെതിരായി മാറ്റിയിരിക്കുകയാണ്. ഹിന്ദുത്വ ബാനറിന് കീഴില്‍ ദളിതുകളെയും പിന്നോക്ക വിഭാഗക്കാരും നഗര മേഖലയിലെ ഹിന്ദുക്കളെയും ചേര്‍ത്ത് ബദല്‍ ഉണ്ടാക്കാനാണ് ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രി വേണമെന്ന് ആദ്യമായി വാദിക്കുന്നതും ബിജെപിയാണ്. പക്ഷേ ബിജെപിക്ക് ഇതുവരെ യാതൊരു സ്വാധീനവും ഉണ്ടാക്കാനായിട്ടില്ല. രവിദാസിയ വിഭാഗത്തിനായി തിരഞ്ഞെടുപ്പ് നീട്ടിയിട്ടും ദളിതുകള്‍ ബിജെപിയെ സ്വീകരിക്കാന്‍ മടിക്കുകയാണ്.

ബിജെപി മാത്രമല്ല അകാലിദളിനും കാര്യമായ മുന്നേറ്റമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിഎസ്പിക്കൊപ്പം ചേര്‍ന്ന് കുതിക്കാമെന്ന അകാലിദളിന്റെ നീക്കം പാളിയിരിക്കുകയാണ്. ബിഎസ്പിയുടെ സാന്നിധ്യം വളരെ ദുര്‍ബലമാണ്. കന്‍ഷി റാമിന്റെ കാലത്ത് അവസ്ഥയില്‍ അല്ല ബിഎസ്പിയുള്ളത്. മായാവതിയെ കൂടുതലായി ദളിതുകള്‍ ഇപ്പോള്‍ വിശ്വസിക്കുന്നുമില്ല. അതേസമയം പഞ്ചാബില്‍ മാത്രമല്ല യുപിയിലും ബിജെപി വെല്ലുവിളി നേരിടുന്നുണ്ട്. ദളിതുകള്‍ അഞ്ച് വര്‍ഷം മുമ്പ് ബിജെപിക്കൊപ്പമായിരുന്നു. ബിഎസ്പിയുടെ വലിയൊരു വിഭാഗം വോട്ടുകളും മോദി തരംഗം കാരണം പ്രതിപക്ഷത്തിന് നഷ്ടമായിരുന്നു. യുവാക്കളായ ദളിതുകളും വോട്ടാണ് മുമ്പ് യുപിയില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.

ജാദവ വിഭാഗം എന്നും ബിഎസ്പിയുടെ ശക്തമായ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇത് ഇത്തവണ വിഭജിച്ച് പോകും. മുതിര്‍ന്ന ജാദവ വോട്ടുകള്‍ ബിഎസ്പിക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ യുവാക്കളുടെ വലിയൊരു വിഭാഗം എസ്പിക്കാപ്പമാണ് പോകുന്നത്. ബിജെപിക്ക് ഇതിന്റെ നേട്ടം ലഭിക്കില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് വളരെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് പഴയ വീര്യമില്ല. എസ്പിക്കാണ് ഇത് നേട്ടമായി മാറുന്നത്. ബിഎസ്പി വിജയിക്കുന്ന സാധ്യതയുണ്ടെങ്കില്‍ ജാദവ വോട്ടുകള്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള ഇടത്തൊക്കെ വോട്ട് എസ്പി കൊണ്ടുപോകും. ബിജെപിക്ക് തോല്‍വി നേരിടാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

ദളിതുകള്‍ക്കിടയില്‍ കടുത്ത രോഷവും അതൃപ്തിയും ബിജെപിക്കെതിരെയുണ്ട്. ബിജെപി ഭരണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു എന്നാണ് വികാരം. ദളിത് പ്രവര്‍ത്തകര്‍ ഈ വികാരം ആളിക്കത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. സാമ്പത്തികമായി ബിജെപി ഭരണത്തില്‍ തകര്‍ന്നു എന്നാണ് ഇവര്‍ പറയുന്നത്. ദളിത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു തലവേദനയാണ്. മുന്നോക്ക സമുദായങ്ങളെ പോലീസില്‍ നിന്നടക്കം സംരക്ഷിക്കുന്നത് യോഗി ആദിത്യനാഥാണ്. മുസ്ലീങ്ങളും പിന്നോക്ക സമുദായവും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കില്‍ വളര്‍ന്ന ദളിത് വോട്ടുബാങ്ക് 2024ല്‍ ജയിക്കുന്നതില്‍ നിന്ന് വരെ ബിജെപിയെ തടയുമെന്നാണ് നിലവിലെ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications