കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ പട്ടിക 2024ല്‍ രാജ്യം മൊത്തം നടപ്പാക്കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) 2024ല്‍ രാജ്യം മൊത്തം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടാം മോദി സര്‍ക്കാരിന്റെ കാലാവധി തീരുന്നത് 2024ലാണ്. രാജ്യത്തെ ഓരോ അനധികൃത താമസക്കാരനെയും തിരിച്ചറിയുകയും പുറത്താക്കുകയും ചെയ്യും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Amit

എന്‍ആര്‍സി പ്രധാന ചര്‍ച്ചയായ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ തോല്‍വിയായിരുന്നു ഫലം. എന്നാലും പിന്നോട്ടില്ലെന്നാണ് അമിത് ഷായുടെ പുതിയ പ്രഖ്യാപനത്തില്‍ വ്യക്തമാകുന്നത്. ജാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കര്‍ണാടകത്തില്‍ ട്വിസ്റ്റ്!! വിമാനത്താവളത്തില്‍ ശിവകുമാര്‍-കുമാരസ്വാമി ചര്‍ച്ച, ഖാര്‍ഗെ സൂചന നല്‍കികര്‍ണാടകത്തില്‍ ട്വിസ്റ്റ്!! വിമാനത്താവളത്തില്‍ ശിവകുമാര്‍-കുമാരസ്വാമി ചര്‍ച്ച, ഖാര്‍ഗെ സൂചന നല്‍കി

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എന്‍ആര്‍സിയെ എതിര്‍ക്കുന്നതിനിടെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കുന്നത്. തീവ്രവാദം, മാവോവാദം, അയോധ്യയിലെ രാമക്ഷേത്രം എന്നീ വിഷയങ്ങളിലൂന്നിയാണ് ജാര്‍ഖണ്ഡിലെ അമിത് ഷായുടെ പ്രസംഗം. ജാര്‍ഖണ്ഡിലെ വികസന പദ്ധതികളും അദ്ദേഹത്തിന്റെ പ്രസംഗവിഷയമായി.

എന്‍ആര്‍സിയുടെ കാര്യത്തില്‍ ഒരു മതത്തില്‍പ്പെട്ടവരും ഭയക്കേണ്ടതില്ലെന്നു അമിത് ഷാ കഴിഞ്ഞാഴ്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു. പൗരന്‍മാര്‍ ഏത് മതക്കാരാണ് എന്നത് പ്രശ്‌നമല്ല. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

English summary
BJP Amit Shah Sets 2024 Deadline for NRC,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X