കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കി ബിജെപി.... രാമക്ഷേത്രത്തിന് പകരം ന്യൂ ഇന്ത്യയുമായി മോദി!!

Google Oneindia Malayalam News

Recommended Video

cmsvideo
രാമക്ഷേത്രത്തിന് പകരം ന്യൂ ഇന്ത്യയുമായി മോദി!! | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടക്കുന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ വ്യത്യസ്ത തീരുമാനങ്ങള്‍. പാര്‍ട്ടിയുടെ നയങ്ങളെ പറ്റി ആര്‍ക്കും തര്‍ക്കമില്ലെങ്കിലും വികസനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണമെന്നാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. 2019ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നിരവധി കാര്യങ്ങളും ബിജെപി അണിയറയില്‍ ഒരുക്കുന്നുണ്ട്. തീവ്രവര്‍ഗീയ പാര്‍ട്ടിയെന്ന പേരുമാറ്റാനുള്ള ശ്രമങ്ങളാണ് ഇനി ബിജെപിയില്‍ നിന്നുണ്ടാവുക.

്അതിന് പകരം വികസന അജണ്ടയെന്ന പുതിയ നയമാണ് മുന്നോട്ട് കൊണ്ടുവരുന്നത്. അതേസമയം പ്രതിപക്ഷ കക്ഷികളെ തകര്‍ത്ത് ബിജെപി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളെ കുറിച്ചോ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചോ യാതൊരു പരാമര്‍ശവും അമിത് ഷായില്‍ നിന്നുണ്ടായില്ല. ഇത് ഇത്തവണയും പ്രചാരണമാക്കേണ്ടതില്ലെന്നാണ് തീരുമാനം.

2022ല്‍ ന്യൂ ഇന്ത്യ

2022ല്‍ ന്യൂ ഇന്ത്യ

പുതിയ ഇന്ത്യ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി എല്ലാവരും പ്രയത്‌നിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ പമേയം പാസാക്കി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. ബിജെപിയെ പരാജയപ്പെടുത്താമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ദിവാസ്വപ്‌നം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു. അവര്‍ക്ക് യാതൊരു നയമില്ലെന്നും നേതാക്കള്‍ പറഞ്ഞു.

മോദി ജനകീയനായ നേതാവ്

മോദി ജനകീയനായ നേതാവ്

രാജ്യത്തെ ഏറ്റവും ജനകീയനും പ്രശസ്തനുമായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് കീഴില്‍ രാജ്യം എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പ്രതിപക്ഷം ഇല്ലാക്കഥകള്‍ പറഞ്ഞ് സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറിയത് മോദി സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ നാലു വര്‍ഷം ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലായിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

 ജയം ഉറപ്പിച്ച് ബിജെപി

ജയം ഉറപ്പിച്ച് ബിജെപി

അണികളെ ഉപയോഗിച്ച് താഴേ തട്ടില്‍ നിന്ന് തന്നെ അഭിപ്രായം രൂപീകരണം നടത്തിയിരുന്നു ബിജെപി. ഇത് രഹസ്യമായിട്ടാണ് നടത്തിയത്. ഇതില്‍ നിന്ന് സര്‍ക്കാരിന് വോട്ടുകൂടുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് മനസ്സിലാവുന്നത്. പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന മധ്യപ്രദേശില്‍ വരെ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. ഇവിടെ കോണ്‍ഗ്രസിലെ തമ്മിലടിയും ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇവിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ചീട്ട് കീറും

പ്രതിപക്ഷത്തിന്റെ ചീട്ട് കീറും

പ്രതിപക്ഷത്തിന്റെ ചീട്ട് കീറുമെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. വോട്ട് നിലയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് സത്യമാണെന്നാണ് മനസ്സിലാവുന്നത്. ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ബിജെപിക്ക് ആശങ്കയുള്ളത്. ബീഹാറില്‍ നിതീഷിനെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ വമ്പന്‍ ജയം നേടാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. കര്‍ണാടകയിലും നേട്ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ ദക്ഷിണേന്ത്യയാണ് ബിജെപിയുടെ പട്ടികയില്‍ പ്രധാനമായും ഉള്ളത്.

അവരുടെ കൈയ്യില്‍ ഒന്നുമില്ല

അവരുടെ കൈയ്യില്‍ ഒന്നുമില്ല

പ്രതിപക്ഷ കക്ഷികളെ കടന്നാക്രമിക്കാനാണ് ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ശ്രമിച്ചത്. പ്രകാശ് ജാവദേക്കറും അമിത് ഷായുമാണ് രൂക്ഷമായി വിമര്‍ശിച്ചത്. നേതാവോ പ്രത്യയശാസ്ത്രമോ യുദ്ധ തന്ത്രമോ ഇല്ലാത്ത വെറും കൂട്ടം മാത്രമാണ് പ്രതിപക്ഷമെന്ന് ജാവദേക്കര്‍ പരിഹസിച്ചു. 2022 വരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്. മോദിക്ക് ദീര്‍ഘദൃഷ്ടിയും ഭരിക്കാനുള്ള ചങ്കുറപ്പും ഉണ്ടെന്ന് ജാവദേക്കര്‍ വ്യക്തമാക്കി.

വിവാദ വിഷയങ്ങള്‍ ഒഴിവാക്കി

വിവാദ വിഷയങ്ങള്‍ ഒഴിവാക്കി

മോദി സര്‍ക്കാരിന്റെ കാലത്തെ വിവാദ വിഷയങ്ങളെ മനപ്പൂര്‍വം ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബിജെപി അവഗണിച്ചത്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വമ്പന്‍ പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ ആ കാര്യം സംസാരിക്കേണ്ടതില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. ഈ കരാറില്‍ മധ്യസ്ഥന്‍ ഇല്ല. ക്വത്‌റോച്ചിയെ പോലുള്ളയാളില്ല. പിന്നെന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നും ജാവദേക്കര്‍ ചോദിച്ചു.

രാമക്ഷേത്ര നിര്‍മാണം ഇല്ല

രാമക്ഷേത്ര നിര്‍മാണം ഇല്ല

എല്ലാ കാലത്തും ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടകളില്ലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. എന്നാല്‍ ഇത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉള്‍പ്പെടുത്തില്ല. 2014ലും ഇതേ നയമാണ് ബിജെപി സ്വീകരിച്ചത്. അതിന് മുമ്പുള്ള തിരഞ്ഞെടുപ്പുകള്‍ രാമക്ഷേത്ര നിര്‍മാണം ഉന്നയിച്ചപ്പോള്‍ തിരിച്ചടി നേരിട്ടതാണ് ബിജെപിയെ ചിന്തിപ്പിക്കുന്നത്. തീവ്രവാദം ഇല്ലാത്ത ജാതിരഹിതമായ വര്‍ഗീയത ഇല്ലാത്ത ഭവനരഹിതര്‍ ഇല്ലാത്ത ഇന്ത്യയെയാണ് 2022ഓടെ കാണാന്‍ സാധിക്കുകയെന്ന് ബിജെപി പറയുന്നു.

ബ്രേക്കിങ് ഇന്ത്യ

ബ്രേക്കിങ് ഇന്ത്യ

നരേന്ദ്ര മോദി സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ബ്രേക്കിങ് ഇന്ത്യക്കായിട്ടാണ് ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മോദിയെ പരാജയപ്പെടുത്താനായി മാത്രം ഉണ്ടാക്കിയ പ്രതിപക്ഷമാണ് ഇപ്പോഴത്തേതെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം കശ്മീരിലെ ഭീകരവാദം കുറഞ്ഞതും ത്രിപുരയില്‍ അഫ്‌സപ പിന്‍വലിച്ചതും ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ചതും മോദി സര്‍ക്കാരിന്റെ ഭരണ നേട്ടമാണെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!

ബിജെപിക്ക് അടുത്ത തിരിച്ചടി; ഒരു മന്ത്രികൂടി മറുകണ്ടം ചാടിയേക്കും!! പ്രതിപക്ഷം ജയിക്കുമെന്ന് മന്ത്രിബിജെപിക്ക് അടുത്ത തിരിച്ചടി; ഒരു മന്ത്രികൂടി മറുകണ്ടം ചാടിയേക്കും!! പ്രതിപക്ഷം ജയിക്കുമെന്ന് മന്ത്രി

English summary
bjp promises new india by 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X