കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയില്ലെന്നോ ആരു പറഞ്ഞു; വാദം തള്ളി ബിജെപി

Google Oneindia Malayalam News

ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയില്ലെന്ന വാദം തള്ളി ബിജെപി രംഗത്ത്. ജയസാധ്യതയുടെ അടിസ്ഥാനത്തിലാ ണ് മണിപ്പൂരിലെ 160 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസ് ഭരണം കൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമായി മണിപ്പൂര്‍ മാറിയെന്നും ബിജെപി വക്താവ് ഒ ജോയ് പറയുന്നു. പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ സഹായിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും ബിജെപി അവകാശവാദമുന്നയിക്കുന്നു.

 വര്‍ഗീയതയല്ല ജയസാധ്യത

വര്‍ഗീയതയല്ല ജയസാധ്യത

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് യാതൊരു തരത്തിലുള്ള വര്‍ഗ്ഗീയതയും കാണിച്ചിട്ടില്ലെന്നും ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ മാത്രമാണ് പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധ ചെലുത്തിയതെന്നും ഈ വാദം തള്ളിക്കൊണ്ട് ബിജെപി വക്താവ് പറയുന്നു.

 വളര്‍ച്ചയുടെ പാതയിലേയ്ക്ക്

വളര്‍ച്ചയുടെ പാതയിലേയ്ക്ക്

മണിപ്പൂരിനെ വളര്‍ച്ചയുടെ പാതയിലേയ്ക്ക് നയിക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ സമുദായങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും ഇവിടെ വിഭാഗീയ ചിന്താഗതികള്‍ക്ക് ഇടമില്ലെന്നും ബിജെപി വക്താവ് വ്യക്തമാക്കുന്നു.

ബിജെപിയ്ക്ക് വേണ്ടി

ബിജെപിയ്ക്ക് വേണ്ടി

മുസ്ലിം ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച മൈനോരിറ്റി മോര്‍ച്ച സ്‌റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലും സീറ്റ് ലഭിയ്ക്കാത്തതില്‍ നിരാശരാണെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ബിജെപിയുടെ വിശദീകരണം.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്

അഞ്ച് വ്യത്യസ്ത മണ്ഡലങ്ങളിലായി മത്സരിക്കുന്ന 17 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ എംഡി അന്‍വര്‍ ഹുസൈന്‍ എന്ന ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി മാത്രമാണുള്ളത്. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ലിലോംഗിലാണ് അന്‍വര്‍ മത്സരിക്കുന്നത്.

English summary
Rejecting allegations that the party is ignoring Muslims in ticket distribution for the upcoming Assembly polls in Manipur, Bharatiya Janata Party (BJP) today said it has selected candidates on the basis of "winnability".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X