15 സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെ, എല്ലാം ബിജെപി ഭരണ സംസ്ഥാനങ്ങള്‍, ഇന്ധന വിലയില്‍ രാഷ്ട്രീയപോര്

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് കനക്കുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പെട്രോള്‍ വില നൂറ് രൂപയില്‍ താഴെയായി. ഈ പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഡീഷയൊഴിച്ചുള്ളതെല്ലാം ബിജെപി ഭരിക്കുന്നതോ സഖ്യകക്ഷിയുമായി ചേര്‍ന്നുള്ളതോ ആയ സംസ്ഥാനങ്ങളാണ്.

മൊത്തത്തില്‍ 23 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും വാറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പെട്രോളിന് നൂറ് രൂപയില്‍ കൂടുതലാണ്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്രവും സംസ്ഥാനവും വലിയ തോതില്‍ ഇവിടങ്ങളില്‍ നിരക്ക് കുറച്ചിട്ടുണ്ട്.

1

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില്‍ക്കുന്നത്. ദീപാവലി ദിനത്തിന് ഒരു ദിവസം മുമ്പാണ് ഇന്ധന വില കേന്ദ്രം കുറയ്ക്കുന്നത്. ജൂലായില്‍ തന്നെ രാജ്യത്ത് എല്ലായിടത്തും പെട്രോള്‍ വില നൂറ് രൂപ കടന്നരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 69 രൂപ മാത്രമായിരുന്നു പെട്രോളിന്റെ വില. ഈ വര്‍ഷം റോക്കറ്റ് വേഗത്തില്‍ നിരക്ക് കുതിച്ച് കയറി. കേന്ദ്രം നിരക്ക് കുറച്ചതിന് പിന്നാലെ 16 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് വാറ്റില്‍ കുറവ് വരുത്തിയത്. ഇത് ഇന്ധനത്തില്‍ മേലുള്ള സംസ്ഥാന നികുതിയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവും നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.

2

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, സിക്കിം, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, പുതുച്ചേരി, എന്നിവിടങ്ങളിലാണ് നൂറ് രൂപയ്ക്ക് താഴെ പെട്രോള്‍ ലഭ്യമാകുന്നത്. കേരളം അടക്കം 13 സംസഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പറയുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, മേഘാലയ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലാണ് നൂറ് രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വിലയുള്ളത്. ഒഡീഷയില്‍ മാത്രമാണ് നിരക്ക് കുറച്ചത്. ഇത് ബിജെപി ഭരിക്കാത്ത സംസ്ഥാനമാണ്. ഇവിടെ മൂന്ന് രൂപയാണ് വാറ്റ് കുറച്ചത്.

3

അതേസമയം നികുതി ഇളവ് നല്‍കാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഡീഷയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മേഘാലയ പട്ടിക വന്നതിന് പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്. വാറ്റ് ഏറ്റവും കൂടുതല്‍ കുറച്ചത് ലഡാക്കാണ്. 13.43 രൂപയാണ് വാറ്റാണ് ലഡാക്കില്‍ കുറച്ചത്. എന്നാലും വില 102 രൂപ 99 പൈസയാണ്. കര്‍ണാടക, പുതുച്ചേരി, മിസോറം എന്നിവിടങ്ങളിലും കുറവ് നല്ല രീതിയിലുണ്ട്. 12 രൂപ 62 പൈസ മുതല്‍ 13 രൂപ 35 പൈസ വരെയാണ് ഈ മൂന്നിടത്തുമായി കുറഞ്ഞത്. ഡീസലിന് 19 രൂപ 61 പൈസ ലഡാക്കില്‍ കുറഞ്ഞപ്പോള്‍ കര്‍ണാടകത്തില്‍ 19 രൂപ 49 പൈസയാണ് കുറഞ്ഞത്.

4

ദില്ലിയില്‍ കേന്ദ്ര തീരുമാനത്തെ എഎപി സര്‍ക്കാര്‍ പിന്തുണച്ചിട്ടില്ല. ഇവിടെ 6.07 രൂപയാണ് പെട്രോളിന് കുറയുക. ഡീസലിന് 11.75 രൂപയും. ഏറ്റവും കുറഞ്ഞ തോതില്‍ വില കുറഞ്ഞത് ദാദ്ര-നാഗര്‍ ഹവേലിയിലും ദാമന്‍-ദിയൂവിലും ആണ്. 5 രൂപ 7 പൈസയാണ് കുറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 6 രൂപ 35 പൈസയാണ് ഡീസലിന് കുറഞ്ഞത്. ചെന്നൈയില്‍ 11 രൂപ 16 പൈസ ഡീസലിന് കുറഞ്ഞു. പെട്രോളിന് 5 രൂപ 26 പൈസയാണ് കുറഞ്ഞത്. രാജസ്ഥാനില്‍ ഡീസലിന് 95 രൂപ 71 പൈസയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആന്ധ്രപ്രദേശില്‍ 95 രൂപ 18 പൈസയാണ്. ഇത് രണ്ടും ഉയര്‍ന്ന നിരക്കാണ്.

5

എക്‌സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര നടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പ്രധാന വരുമാനം മാര്‍ഗമാണ് ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ. ഇത് കുറച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷം അവശേഷിക്കുന്ന കാലയളവില്‍ 45000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജിഡിപിയുടെ 0.2 ശതമാനം വരുന്ന ഈ തുക ജനങ്ങളുടെ കൈവശം തുടരുന്നത് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കും. അത് വിപണിയെ ഉപഭോഗത്തിലൂടെ ശക്തമാക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+