'വിളിക്കാതെ കല്യാണത്തിന് വരുന്ന ഡാന്‍സുകാരെ പോലെ', ഗുജറാത്തിലെ ആം ആദ്മി പാർട്ടിക്കെതിരെ ഫട്നാവിസ്
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കല്യാണത്തിന് വരുന്ന ഡാന്‍സുകാരെ പോലെയാണ് ആം ആദ്മി പാര്ട്ടിക്കാര് എന്നാണ് ഫട്നാവിസിന്റെ പരിഹാസം. ഗുജറാത്തിലെ ഭാവ്നഗറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫട്നാവിസ്.
എല്ലാ കല്യാണങ്ങള്‍ക്കും വിളിക്കാതെ തന്നെ കുറേ ഡാന്‍സുകാര്‍ വരികയും പോവുകയും ചെയ്യും. അതുപോലെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി വിളിക്കാതെ വന്നിരിക്കുന്നത്. കെജ്രിവാളാണ് ഏറ്റവും വലിയ നുണയന്, ഫട്നാവിസ് പറഞ്ഞു.

ആം ആദ്മി പാര്ട്ടിക്കാര് ഗോവയിലും വന്നിരുന്നു. അവര്‍ ഒട്ടനേകം കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഗോവയില്‍ ഒരൊറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചില്ല. നുണ പറയുന്നതിന് ഈ പാര്‍ട്ടിക്കാര്‍ക്ക് ഒളിമ്പിക് മെഡല്‍ കിട്ടേണ്ടതാണ്, ഫട്നാവിസ് പരിഹസിച്ചു. അരവിന്ദ് കെജ്രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും മാത്രമല്ല രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയേയും ദേവേന്ദ്ര ഫട്നാവിസ് കടന്നാക്രമിച്ചു.
Juhi Rustagi: 'വസ്ത്രവും കാമുകന്റെ സമ്മാനം'; ഡോ.റോവിന്റെ ക്ലിക്കിൽ അതീവ സുന്ദരിയായി ജൂഹി!
'യുവരാജാവ് യാത്ര നടത്തുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് താന്‍ വരുന്നത്. നിങ്ങള്‍ക്ക് അറിയാമോ യുവരാജാവിനെ?. ഭാരത് ജോഡോ യാത്ര പ്രതിപക്ഷത്തെ എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരാനുളള, എല്ലാ മോദി വിരോധികളേയും ഒരുമിച്ച് കൊണ്ടുവരാനുളള ഒരു യാത്രയല്ലാതെ മറ്റൊന്നുമല്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരിക എന്നത് മാത്രമാണ്. സോമനാഥില്‍ നിന്നും വിശ്വനാഥിലേക്ക് രാഹുല്‍ ഗാന്ധി ഒരു യാത്ര നടത്തണം. കശ്മീരില്‍ ആക്രമിക്കപ്പെടുന്ന ഹിന്ദുക്കളുടെ വികാരങ്ങളും രാഹുല്‍ പങ്കുവെയ്ക്കണം. പാവപ്പെട്ടവരേയും കര്‍ഷകരേയും യുവാക്കളേയും കുറിച്ചും രാഹുല്‍ സംസാരിക്കണം', ഫട്നാവിസ് പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications