എന്തിനാണ് ബിജെപി ഗ്ലാമര്‍ താരങ്ങള്‍ക്ക് പിന്നാലെ പായുന്നത്?
സിനിമാ, സീരിയല്‍, ടി വി താരങ്ങള്‍ക്ക് പിന്നാലെ പായുന്ന പാര്‍ട്ടിയായി മാറുകയാണോ ബി ജെ പി. ചോദ്യം ന്യായമാണ്. ടെലിവിഷന്‍ രംഗത്ത് നിന്നും പാര്‍ട്ടിയിലെത്തി ദേശീയ വൈസ് പ്രസിഡണ്ടും കേന്ദ്രമന്ത്രിയും മറ്റുമായ സ്മൃതി ഇറാനിയെ പോലുള്ളവരെ ചൂണ്ടിയല്ല ആളുകള്‍ ഇങ്ങനെ ചോദിക്കുന്നത് മറിച്ച് രൂപ ഗാംഗുലിയെയും ഷാസിയ ഇല്‍മിയെയും പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ്.
മഹാഭാരതം സീരിയലിലെ ദ്രൗപതിയായി കാഴ്ചക്കാരെ ഇളക്കിമറിച്ച രൂപ ഗാംഗുലി പാര്‍ട്ടിയില്‍ എത്തുക മാത്രമല്ല ഏറെ വൈകാതെ മേയര്‍ തിരഞ്ഞെടുപ്പിലെ മുഖ്യ വേഷക്കാരിയാകുകയും ചെയ്തു. രൂപയുടെ പത്രിക തള്ളിപ്പോയതാണ് ഇപ്പോള്‍ ബംഗാളിലെ ബി ജെ പിയെ അലട്ടുന്ന ഒരു പ്രശ്‌നം.

ബംഗാളില്‍ രൂപ ഗാംഗുലിക്ക് പകരക്കാരിയായി വരുന്നതും ഒരു നടിയാണ്. സബരി മുഖര്‍ജിയാണ് രൂപയുടെ പത്രിക തള്ളപ്പെട്ട സീറ്റില്‍ പകരം മത്സരിക്കുന്നത്. ഇവര്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ ഹേമമാലിനി, കിരണ്‍ ഖേര്‍ എന്ന് തുടങ്ങിയ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബി ജെ പിയില്‍.












Click it and Unblock the Notifications