Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതിഷിയുടെ വാക്ക് കേട്ട് അവള്‍ തൃണമൂലില്‍ ചേര്‍ന്നു, ടിഎംസി കുടുംബം തകര്‍ത്തെന്ന് ബിജെപി എംപി!!

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത് മൊണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ വലിയ പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം താന്‍ ഭാര്യയെ വിവാഹ മോചനം ചെയ്യാന്‍ പോവുകയാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞിരുന്നു. തൃണമൂലില്‍ ചേര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. പത്ത് വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ് തകരാന്‍ പോകുന്നത്. അവര്‍ തൃണമൂലില്‍ ചേര്‍ന്നെങ്കിലും തനിക്ക് നല്ലത് മാത്രമാണ് ഭാര്യക്ക് ആശംസിക്കാനുള്ളതെന്നും സൗമിത്ര ഖാന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ കുടുംബം തകര്‍ത്തതായും സൗമിത്ര ഖാന്‍ ആരോപിച്ചു.

1

ഒരു ജ്യോതിഷിയുടെ വാക്ക് കേട്ടാണ് തന്റെ ഭാര്യ സുജാത തൃണമൂലില്‍ ചേര്‍ന്നത്. ആ ജ്യോതിഷി അവളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പാര്‍ട്ടി മാറിയാല്‍ വലിയ പദവിയിലേക്ക് എത്താമെന്ന് ഈ ജ്യോതിഷി അവളെ ഉപദേശിച്ചിരുന്നുവെന്നും സൗമിത്ര പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഇയാള്‍ സംസാരിച്ചത്. തന്റെ കുടുംബത്തെ തകര്‍ക്കാനാണ് തൃണമൂല്‍ ശ്രമിച്ചത്. സുജാത അവരുടെ പേരിനൊപ്പമുള്ള തന്റെ വാല്‍പ്പേരും ഇനി മുതല്‍ ഒഴിവാക്കണമെന്ന് സൗമിത്ര ഖാന്‍ ആവശ്യപ്പെട്ടു. ഇന്ന് എന്റെ കുടുംബത്തിലെ മഹാലക്ഷ്മിയെയാണ് തൃണമൂല്‍ തട്ടിയെടുത്തതെന്നും എംപി ആരോപിച്ചു.

തൃണമൂല്‍ എന്ത് പദവിയാണ് സുജാതയ്ക്ക് വാഗ്ദാനം ചെയ്തതെന്നറിയില്ല. അവര്‍ ഒരുപക്ഷേ സുജാതയെ മുഖ്യമന്ത്രിയാക്കുന്നുണ്ടാവും. പക്ഷേ അത് എന്റെ പേരില്‍ വേണ്ടെന്നും സൗമിത്ര പറഞ്ഞു. അതേസമയം ബന്ധം വേര്‍പ്പെടുത്തുന്ന കാര്യം താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്ന് സുജാത മൊണ്ഡല്‍ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പററഞ്ഞതെന്ന് അറിയില്ല. കുടുംബമോ കുട്ടികളോ ഇല്ലാത്ത ചിലയാളുകള്‍, മറ്റുള്ളവരുടെ കുടുംബം തകര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. രണ്ട് വ്യത്യസ്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ ഇഷ്ടം പോലെയുണ്ടെന്നും സുജാത മൊണ്ഡല്‍ പറഞ്ഞു.

Recommended Video

cmsvideo
    Shobha Surendran slaps k surendran after local body election failure

    അതേസമയം ബിജെപിയില്‍ നിന്ന് ബഹുമാനം നേടിയെടുക്കാനാണോ സൗമിത്ര വിവാഹ മോചനത്തിന് ഒരുങ്ങുന്നതെന്ന് ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മോശം വരണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. എന്നെ അദ്ദേഹം ഭാര്യയായി പരിഗണിച്ചാലും ഇല്ലെങ്കിലും, സൗമിത്രയെ താന്‍ ഭര്‍ത്താവായി കാണും. അദ്ദേഹത്തിന്റെ നാമത്തിലാണ് ഞാന്‍ സിന്ദൂരം നെറുകയില്‍ തൊടുന്നതെന്നും സുജാത പറഞ്ഞു. ഭര്‍ത്താവിന്റെ പേര് തനിക്ക് വേണമെന്ന് നിര്‍ബന്ധമില്ല. കാരണം സ്ത്രീകള്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ വ്യക്തിത്വത്തിലല്ല അറിയപ്പെടുന്നത്. സ്ത്രീകളുടെ അവരുടെ പ്രവര്‍ത്തിയുടെ പേരില്‍ അംഗീകരിക്കപ്പെടുന്ന ഒരു ലോകത്താണ് തനിക്ക് ജീവിക്കേണ്ടതെന്നും സുജാത വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+