ഒരുപാട് മുഖ്യമന്ത്രിമാര്‍ ജയിലില്‍ അനുഭവിച്ചിട്ടുണ്ട്..... ഓര്‍ത്തോളൂ, മമതയ്ക്ക് ബിജെപിയുടെ സന്ദേശം
ദില്ലി: സ്‌കൂള്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കത്തി പടരവേ ബംഗാളില്‍ മമത ബാനര്‍ജിക്ക് കുരുക്ക് മുറുക്കി ബിജെപി. പരസ്യമായ മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അമിത് മാളവ്യ നല്‍കുന്നത്. പല മുഖ്യമന്ത്രിമാരും ജയിലില്‍ കിടന്നിട്ടുണ്ടെന്ന് മറക്കേണ്ടെന്നാണ് മാളവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മമതയുടെ സര്‍ക്കാരിലെ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അവരുടെ വിശ്വസ്ത അര്‍പിത മുഖര്‍ജിയുടെയും അറസ്റ്റിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ആകെ പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം പാര്‍ഥയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു മമത. തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി മന്ത്രിമാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് സൂചനകളുണ്ട്.
മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറുടെ ഒരു വീഡിയോ ട്വീറ്റ് ചെയ്താണ് മാളവ്യ മമതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ വളരെ ചെറിയ റിക്രൂട്ട്‌മെന്റ് അഴിമതികള്‍ക്കാണെന്നും ധന്‍കര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മമതയും ഈ അഴിമതിയില്‍ കുരുങ്ങുമെന്നാണ് അമിത് മാളവ്യ നല്‍കുന്ന സൂചന.
എസ്എസ്‌സി അഴിമതിയുടെ എല്ലാ വിവരങ്ങളും മുന്‍ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ധന്‍കറിന് അറിയാമെന്ന് മാളവ്യ പറയുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മാളവ്യ വ്യക്തമാക്കി.
മമതയെ ശരിക്കും ആശങ്കപ്പെടുന്ന കാര്യമായിരിക്കും ഈ അഴിമതി. അത് മുമ്പ് പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ അനുഭവിച്ചത് കൊണ്ടാണെന്നും മാളവ്യ പറയുന്നു. ബംഗാളിലെ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി, എല്ലാ അഴിമതികളുടെയും അമ്മയായി വരുമെന്ന് ധന്‍കര്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം മമതയ്ക്ക് ഈ അഴിമതിയില്‍ പങ്കുണ്ടെന്ന സൂചന പോലും ലഭിച്ചിട്ടില്ല. തന്റെ സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയാല്‍ അത്തരക്കാരെ ഒരു നിമിഷം പോലും തുടരാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഈ അഴിമതി നടന്നത്.
നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് പാര്‍ത്ഥ ചാറ്റര്‍ജി. മമത സര്‍ക്കാരില്‍ നിരവധി വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍ത്ഥ അര്‍പിതയുടെ വീട്ടിന്റെ മറവിലാണ് എല്ലാ അഴിമതി പണവും സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം വലിയ റെയ്ഡ് ഇഡി നടത്തിയിരുന്നു. അര്‍പിതയുടെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് 50 കോടി രൂപയാണ് പിടിച്ചത്.
21.90 രൂപ കഴിഞ്ഞ ആഴ്ച്ച നടത്തിയ റെയ്ഡില്‍ പിടിച്ചിരുന്നു. ഇന്നലെ ഇതിലും അധികം തുകയാണ് പിടിച്ചത്. 56 ലക്ഷം വിദേശ കറന്‍സിയുടെ രൂപത്തിലായിരുന്നു. 76 ലക്ഷം വില വരുന്ന സ്വര്‍ണവും ഇതിലുണ്ടായിരുന്നു. ഇതെല്ലാം കണക്കില്‍പ്പെടാത്ത പണമാണ്. ഇന്നലെ പിടിച്ചത് 28.90 കോടി രൂപയാണ്. അഞ്ച് കിലോ സ്വര്‍ണവും പിടിച്ചിരുന്നു.












Click it and Unblock the Notifications