കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 104 എംഎല്‍എമാരും ദില്ലിയില്‍.... രാത്രിയില്‍ തലസ്ഥാനത്ത് തന്നെ

Google Oneindia Malayalam News

ദില്ലി: ജെഡിഎസ്സ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തങ്ങളുടെ എംഎല്‍എമാരെ ദില്ലിയിലേക്ക് മാറ്റി. 104 എംഎല്‍എമാരും ദില്ലിയില്‍ തന്നെ തുടരുമെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ പറ ഞ്ഞു. ബിജെപി എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും രാത്രിയില്‍ ദില്ലിയിലെ റിസോര്‍ട്ടില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രണ്ട് ദിവസം കൂടി ഈ ഒളിവ് ജീവിതം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിയും ആരോപിച്ചു.

1

തങ്ങളുടെ എംഎല്‍എമാരെ കുമാരസ്വാമി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. അതുകൊണ്ട് ദില്ലിയില്‍ തന്നെ തുടരാനാണ് തീരുമാനം. കുതിരക്കച്ചവടത്തിലൂടെ ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. എന്നാല്‍ ബിജെപി നേതൃത്വം ജാഗ്രതയോടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കലബുര്‍ഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയ്ക്ക് മന്ത്രിപദവിയാണ് കുമാരസ്വാമി വാഗ്ദാനം ചെയ്തതെന്ന് യെദ്യൂരപ്പ പറഞ്ഞു. ഭൂരിപക്ഷം ഉണ്ടായിട്ടും കുമാരസ്വാമി ഇപ്പോള്‍ കാണിക്കുന്നത് ന്യായമല്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോണ്‍ഗ്രസും ജെഡിഎസ്സും നല്ല രീതിയില്‍ അല്ല ഉള്ളതെന്നും, അതുകൊണ്ടാണ് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതെന്നും യെദ്യൂരപ്പ് ആരോപിച്ചു.

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായെ കാണുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കള്‍ക്ക് പിന്നാലെആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായെ കാണുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കള്‍ക്ക് പിന്നാലെ

English summary
bjp mlas stays in delhi tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X