ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷ് കുമാറോ? പ്രതികരിച്ച് പാർട്ടി വൃത്തങ്ങൾ, 'ബിജെപിയിൽ നിന്ന് തന്നെ'
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ ധൻകറിന്റെ പകരക്കാരൻ ആവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപിയുമായി അടുത്ത വൃത്തങ്ങൾ. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജെഡിയു മേധാവി നിതീഷ് കുമാറിനെ പോലുള്ള പ്രധാന സഖ്യകക്ഷികളിൽ നിന്നുള്ള നേതാക്കളെ ബിജെപി പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് നിർണായക പ്രതികരണം.
നിതീഷ് കുമാർ ഉപരാഷ്ട്രപതി ആവുമെന്ന വാർത്തകൾ പാർട്ടി വൃത്തങ്ങൾ തള്ളി. അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നുള്ള ഒരു മുതിർന്ന നേതാവായിരിക്കുമെന്ന് പാർട്ടിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും തമ്മിലുള്ള കൂടിക്കാഴ്‌ച വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ബിജെപി വൃത്തങ്ങൾ അത്തരം ഊഹാപോഹങ്ങൾ പാടേ തള്ളിക്കളയുകയാണ് ഇപ്പോൾ. ഇതൊരു പതിവ് ആശയവിനിമയം മാത്രമാണെന്നാണ് അവർ അറിയിക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തെക്കുറിച്ച് ബിജെപി ജെഡിയു നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. ഇതോടെ ഈ അഭ്യൂഹം ഏതാണ്ട് അവസാനിച്ച മട്ടാണ്.
അതിനിടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ഔപചാരിക നടപടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആരാവും ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി എന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.
പ്രതിപക്ഷം ഇതുവരെ ഉന്നത സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയുടെ പേര് ഇതുവരെയും നിർദ്ദേശിച്ചിട്ടില്ല. മുൻകാലങ്ങളിൽ, 16 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമേ എതിരില്ലാതെ നടന്നിട്ടുള്ളൂ, അതിനാൽ തന്നെ പ്രതിപക്ഷം ഇക്കുറിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും മത്സരിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
അതേസമയം ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2027 ഓഗസ്‌റ്റിൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന മുൻ വൈസ് പ്രസിഡന്റ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ട് വർഷം മുൻപ് തന്നെ സ്ഥാനമൊഴിയുന്നത്.
ഇതിന് പിന്നാലെ പലവിധത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും അതല്ല സർക്കാരുമായി ധൻകർ ഭിന്നതയിൽ ആയിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിതീഷ് കുമാറോ മറ്റേതെങ്കിലും മുതിർന്ന ജെഡിയു നേതാവോ സ്ഥാനത്തേക്ക് വരുമെന്ന് ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
എന്നാൽ ഏറ്റവും ഒടുവിൽ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജഗദീപ് ധൻകർ പലതവണ പരിധിവിട്ടു പെരുമാറിയതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ കാരണം. ജസ്‌റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പിന്തുണയുള്ള പ്രമേയം അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു അതിൽ അവസാനത്തേത്.
പ്രതിപക്ഷം അദ്ദേഹത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ശേഷം, ധൻകർ പ്രതിപക്ഷ നേതാക്കൾക്ക് കൂടുതൽ സംസാരിക്കാൻ അവസരം നൽകുകയാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കർഷക പ്രശ്‌നത്തിലെ അദ്ദേഹത്തിന്റെ നിലപാട്, പ്രത്യേകിച്ച് ഒരു പൊതുപരിപാടിയിൽ കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അദ്ദേഹം നടത്തിയ ചോദ്യങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇതാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമായത് എന്നാണ് വിലയിരുത്തൽ.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ഉള്ളുരുകിയ പ്രാര്ഥനയില് എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications