പഞ്ചാബിൽ നേട്ടം കൊയ്യുമോ ബിജെപി?സിഖ് വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രചരണം തുടങ്ങി നേതൃത്വം
ചണ്ഡീഗഡ്; ശിരോമണി അകാലിദൾ സഖ്യം അവസാനിപ്പിച്ചതോടെ ഇത്തവണ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് ബിജെപി. മുൻ കോൺഗ്രസ് മുഖ്യൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുമായി ബിജെപി സഖ്യത്തിൽ എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇരുവിഭാഗവും ഇക്കാര്യത്തിൽ ഔദ്യോഗിക തിരുമാനം കൈക്കൊണ്ടിട്ടില്ല. അതിനിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ സിഖ് വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം.

സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന് കൊടുക്കുമെന്നാണ് ബിജെപി വാഗ്ദാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 16 ന് ഇടനാഴി അടച്ചിരുന്നു. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഒഴികെ ഇടനാഴി തുറക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർത്തുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നും ഇടനാഴി തുറക്കാൻ പാക്കിസ്താനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ പഞ്ചാബിലെ ഗുരുദാസ്പുരീല്‍
നിന്ന് നാലു കിലോ മീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര വരെയുള്ളതാണ് ഇടനാഴി. ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്.കർതാർപൂർ ഇടനാഴിയിലൂടെ പാകിസ്ഥാൻ വിസയില്ലാതെ തന്നെ വിശ്വാസികൾക്ക് ഗുരുദ്വാര സന്ദർശിക്കാം.
കേന്ദ്രസർക്കാർ മുൻകൈയ്യെടുത്താണ് കർതാർപൂർ ഇടനാഴി തുറന്നത്. ഞങ്ങൾ വാഗ്ദനം ചെയ്യുക മാത്രമല്ല അത് നടപ്പാക്കുക കൂടി ചെയ്യും, ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. 1984ലെ കലാപത്തിൽ ദുരിതമനുഭവിച്ച സിഖുകാർക്ക് ബിജെപി നീതി ലഭ്യമാക്കി. കരിമ്പട്ടികയിൽ ഉൾപ്പെട്ട സിഖുകാർക്ക് സ്വന്തം രാജ്യം സന്ദർശിക്കാൻ വഴിയൊരുക്കി. ജിഎസ്ടി (ചരക്ക് സേവന നികുതി) അടക്കുന്നതിൽ നിന്ന് ലംഗർ സേവയെ ഒഴിവാക്കിയതായും വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ഹർമന്ദിർ സാഹിബിന് ഇളവ് നൽകിയതായും ശെഖാവത്ത് അവകാശപ്പെട്ടു.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
അതേസമയം 'നവ പഞ്ചാബ് ഭാജ്പ ദേ നാൾ' എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തോടെ, പഞ്ചാബിൽ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് കൊണ്ടുള്ള ജനസമ്പർക്ക പരിപാടിയും ബിജെപി ഉടൻ നടത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി സഖ്യത്തിലെത്തിയാൽ സംസ്ഥാനത്ത് നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. എന്നാൽ കർഷക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ച സംസ്ഥാനത്ത് അമരീന്ദറിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications