Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം; തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചാ വിഷയമാക്കി നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപിയുടെ നീക്കം. നരേന്ദ്ര മോദി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയാല്‍ അത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

രണ്ടാംഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചന നടത്തുന്നത്. മോദിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഏപ്രില്‍ 12 നാണ് ആദ്യഘട്ട പ്രചരണത്തിനായി നരേന്ദ്രമോദി കേരളത്തില്‍ വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18 നും അദ്ദേഹം കേരളത്തില്‍ എത്തും. ഈ സമയത്ത് അദ്ദേഹത്തെ ശബരിമലയില്‍ എത്തിക്കാനാണ് ബിജെപിക്കുള്ളിലെ നീക്കം.

 narendra-modi

രാഷ്ട്രീയവും വിശ്വാസപരമായ കാര്യങ്ങളൊന്നും പ്രധാനമന്ത്രി സംസാരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സന്ദര്‍ശനം പത്തനംത്തിട്ട ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നേക്കും.

ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+