ബജറ്റിലൂടെ കർണാടക പിടിക്കാന്‍ ബിജെപി: 5,300 കോടിയുടെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വന് മുന്നേറ്റം
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കായി കൂടുതല്‍ മികച്ച പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു

ബെംഗളൂരു: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിന്റെ ബജറ്റ്. ഗോത്ര വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച 15,000 കോടി പ്രധാനമായും ഉന്നമിടുന്നത് ത്രിപുരയേയും മേഘാലയേയുമാണ്. രണ്ടിടത്തും ഈ മാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന കർണാടകയ്ക്കായും വലിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കർണാടകയിലെ വരള്‍ച്ച ബാധിത പ്രദേശം
കർണാടകയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്കായി 5,300 കോടി രൂപ സഹായം നൽകുമെന്നാണ് നിർമല സീതാരാമന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ കർഷകർക്കായി ബി ജെ പി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിക്കൊണ്ടിരിക്കേയാണ് ബജറ്റ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വരികയും ചെയ്തു.

അപ്പർ ഭദ്ര ജലസേചന പദ്ധതി
'അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കും നന്ദി അറിയിക്കുന്നു'-ബസവരാജ് ബൊമ്മൈ പറഞ്ഞു. വരൾച്ച ബാധിത ജില്ലകളായ ചിത്രദുർഗ, തുംകൂർ, ദാവൻഗെരെ എന്നിവിടങ്ങളിൽ ഭദ്രാ നദിയിൽ നിന്ന് ജലം ലഭ്യമാക്കി ചിക്കമംഗളൂരു പ്രദേശത്ത് മൈക്രോ ഇറിഗേഷൻ ലഭ്യമാക്കുന്ന അപ്പർ ഭദ്ര പദ്ധതയാണ് കേന്ദ്രം നടപ്പിലാക്കാനായി ഒരുങ്ങുന്നത്.

തുംഗയിൽ നിന്ന് ഭദ്രയിലേക്ക്
പദ്ധതി പ്രകാരം തുംഗയിൽ നിന്ന് ഭദ്രയിലേക്ക് ആദ്യ ഘട്ടത്തിൽ 17.40 ടിഎംസി വെള്ളവും രണ്ടാം ഘട്ടത്തിൽ 29.90 ടിഎംസി വെള്ളവും ഭദ്രയിൽ നിന്ന് അജ്ജംപുരയ്ക്കടുത്തുള്ള ടണലിലേക്ക് എത്തിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വരൾച്ച ബാധിത ജില്ലകളായ ചിക്കമംഗളൂരു, ചിത്രദുർഗ, തുംകൂർ, ദാവൻഗെരെ എന്നിവിടങ്ങളിലായി 2.25 ലക്ഷം ഹെക്ടറിൽ മൈക്രോ ഇറിഗേഷൻ വഴി ജലസേചനം നടത്താന്‍ പദ്ധതിയിലൂടെ സാധിക്കും.
Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

ജലസേചന സൗകര്യം ഒരുക്കുക
ഖാരിഫ് സീസണിൽ സുസ്ഥിരമായ ജലസേചന സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം, കൂടാതെ ഭൂഗർഭ ജലവിതാനം റീചാർജ് ചെയ്യുകയും വരൾച്ചബാധിത താലൂക്കുകളിൽ 367 ടാങ്കുകൾ അവയുടെ 50% ശേഷിയിൽ നിറച്ച് കുടിവെള്ളം നൽകുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.

കർണാടക സർക്കാർ
പദ്ധതി നടപ്പാക്കുന്നതിന് കർണാടക സർക്കാർ നേരത്തെ ഭരണാനുമതി നൽകിയിരുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നേറ്റം ലക്ഷ്യമിടുന്ന മേഖലകളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ബജറ്റിലെ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. മേഖലയോടുള്ള അവഗണനയ്ക്കെതിരായ മുദ്രാവാക്യം ഉയർത്തി കോണ്‍ഗ്രസും പ്രതിഷേധത്തിലായിരുന്നു.












Click it and Unblock the Notifications