യമുനയിൽ വിഷം കലർത്തിയെന്ന പരാമർശം; കെജ്രിവാളിനെതിരെ പരാതി കൊടുക്കാൻ ബിജെപി, മറുപടി ഇങ്ങനെ
ന്യൂഡൽഹി: എഎപി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ ബിജെപി ഒരുങ്ങുന്നു. ഹരിയാന സർക്കാരാണ് ഇത് സംബന്ധിച്ച് നടപടികൾക്ക് പിന്നിലെന്നാണ് ബിജെപിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാന യമുന ജലത്തിൽ വിഷം കലർത്തുകയാണെന്ന പരാമർശത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്.
മാത്രമല്ല ഡൽഹി മുൻ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) സമീപിക്കുമെന്നും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് കെജ്രിവാൾ രംഗത്ത് വന്നു.അപകീർത്തിക്കേസിനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിപ്പറഞ്ഞ അദ്ദേഹം ജല പ്രശ്‌നത്തിൽ പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപിച്ചത്.

'കുടിവെള്ളത്തെ ബിജെപി രാഷ്ട്രീയവത്കരിക്കരുത്, അത് പാപമാണ്. എനിക്കെതിരെ കേസെടുത്തോളൂ. വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ, പക്ഷേ ഡൽഹിയിലെ ജനങ്ങളെ ഞാൻ മരിക്കാൻ അനുവദിക്കില്ല. കേസുകൾ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തരുത്. ബിജെപിയെ ജനങ്ങൾ ശപിക്കും. അവർ ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ അവരെ വിഷജലം കുടിക്കാൻ അനുവദിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സൈനി, കേസുകൾ പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്. പകരം ശുദ്ധജലം നൽകുക' ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ വിമർശിച്ച് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ വച്ചാണ് ബിജെപിക്കെതിരെ കെജ്രിവാൾ കടുത്ത ആരോപണവുമായി രംഗത്ത് വന്നത്. യമുനാ ജലത്തിലെ അമ്മോണിയയുടെ ഉയർന്ന അളവ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
'ഹരിയാനയിൽ നിന്നുള്ള വെള്ളത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ഡൽഹി ജല ബോർഡ് അധികൃതർ സംശയിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ വിഷം കലർന്നുവെന്ന് കണ്ടെത്തി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്‌തത്? ഡൽഹിയിൽ കുറച്ചുപേർ മരിച്ചാൽ എല്ലാ പഴികളും എന്നെ അപകീർത്തിപ്പെടുത്താനും വോട്ട് നേടാനും സഹായിക്കുമെന്ന് അവർ കരുതി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.
ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ തന്നെ എഎപി കൺവീനറുടെ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളഞ്ഞിരുന്നു. കെജ്രിവാളിന് മനസാക്ഷി നഷ്‌ടപ്പെട്ടുവെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും ഹരിയാന മുഖ്യമന്ത്രി മുഖ്യമന്ത്രി സെയ്‌നി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കേസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കൂടി അവർ കടക്കുന്നത്.
കെജ്രിവാളിന്റെ പ്രസ്‌താവന നിരുത്തരവാദപരമാണെന്ന് ഹരിയാന മന്ത്രി ശ്രുതി ചൗധരിയും പ്രതികരിച്ചിരുന്നു. ഇത് അരാജകത്വം പടർത്താൻ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. കേന്ദ്രം 8000 കോടി രൂപ അനുവദിച്ചിട്ടും യമുന ശുചീകരിക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും മന്ത്രി ആരോപിച്ചു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications