'നോർത്ത് ഈസ്റ്റ് കോളിംഗ്'; പോരാട്ടത്തിന് ഒരുങ്ങി ബിജെപി, ത്രിപുരയിലും മേഘാലയയിലും മത്സരം തനിച്ച്
ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലും നാഗാലാന്റിലും മേഘാലയയിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾ സജീവമാക്കി പാർട്ടികൾ. ഫെബ്രുവരി 16 നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുക. 27 ന് മേഘാലയയിലും നാഗാലാന്റിലും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
ത്രിപുരയിൽ നിലവിൽ ബിജെപിയും ഐപിഎഫ്ടിയും ചേർന്നുള്ള സഖ്യമാണ് ഭരണത്തിൽ. മേഘാലയയിൽ എൻപിപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ബി ജെ പിയും പങ്കാളിയാണ്. നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലാന്റ് ഭരിക്കുന്നത്. എന്നാൽ ഇക്കുറി നാഗാലാന്റ് ഒഴികയെുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുക.

ഇടത് കോട്ടയായ ത്രിപുരയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു ബി ജെ പി നേടിയത്. 35 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. ഇടതുപക്ഷത്തിന് 16 സീറ്റുകളും. ബി ജെ പിയുടെ സഖ്യകക്ഷിയായ ഐ പി എഫ് ടിക്ക് 8 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ ത്രിപുരയിൽ പക്ഷേ കനത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ബി ജെ പിയെ പൂട്ടാൻ ഇതിനോടകം തന്നെ കോൺഗ്രസും സി പി എമ്മും കൈകോർത്ത് കഴിഞ്ഞു. മാത്രമല്ല ആദിവാസി മേഖലയിൽ വലിയ സ്വാധീനമുള്ള പ്രബ്യുദ് ദേബ് ബർമ്മന്റെ തിപ്ര മോത്തയും ബി ജെ പിക്ക് കലവേദന തീർക്കുന്നുണ്ട്.

നിലവിൽ കോൺഗ്രസ് സി പി എം കൂട്ടുകെട്ടിന്റെ ഭാഗമാകാൻ തിപ്ര തയ്യാറായിട്ടില്ല. എന്നാൽ ഗ്രേറ്റർ തിപ്ര ലാന്റ് എന്ന തിപ്രയയുടെ സമാന ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഐ പി എഫ് ടി ത്രിപ്രയുമായി സഖ്യത്തിലെത്തുമോയെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. സദേബ് ബർമ്മൻ ഖ്യത്തിന് താത്പര്യം അറിയിച്ചിരുന്നു. ഇതിനോട് പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ തിപ്രയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നായിരുന്നുഐപിഎഫ്ടി വ്യക്തമാക്കിയത്. ബി ജെ പി സഖ്യത്തെ കുറിച്ച് ഉടൻ നിലപാട് അറിയിക്കുമെന്നും പാർട്ടി പ്രസിഡന്റ് പ്രേം കുമാർ റിയാങ് ബുധനാഴ്ച പറഞ്ഞു. അതേസമയം ഇത്തവണ ത്രിപുരയിൽ തനിച്ച് പോരാടാണ് ബി ജെ പിയുടെ തീരുമാനം.

നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ രണ്ട് സീറ്റുകൾ മാത്രമാണ് ബി ജെ പിക്കുള്ളത്. 2018 ൽ ഇവിടെ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60 സീറ്റിൽ 21 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകായിരുന്നു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളായിരുന്നു എൻ പി പി സഖ്യത്തിന്റെ ഭാഗമായത്.

എന്നാൽ ഇത്തവണ ബി ജെ പിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇതിനോടകം തന്നെ എൻ പി പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.60 ൽ 58 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തനിച്ച് മത്സരിക്കുമെന്ന് ബി ജെ പിയും വ്യക്തമാക്കി. അതേസമയം ബി ജെ പിയില്ലാതെ ഇക്കുറി ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നാണ് ബി ജെ പി വെല്ലുവിളി. അതേസമയം മറുവശത്ത് തിരിച്ച് വരവിനുള്ള തന്ത്രം മെനയുകയാണ് കോൺഗ്രസ്.

അതേസമയം മേഘാലയയിൽ എൻ പി പിക്കും കോൺഗ്രസിനും തൃണമൂൽ കോൺഗ്രസും വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. തൃണമൂലാണ് നിലവിൽ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം. ദേശീയ മോഹം ലക്ഷ്യം വെച്ച് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ ഇറങ്ങിയതോടെ ഒറ്റയടിക്ക് 12 എം എൽ എമാർ കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയതോടെയാണ് ഇത്.
അതേസമയം നാഗാലാന്റിൽ എൻ ഡി പി പിയുമായി സഖ്യത്തിൽ തന്നെയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുക.എൻ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലും മത്സരിക്കാൻ തീരുമാനമായി. 2018 ൽ 12 സീറ്റുകളായിരുന്നു ബി ജെ പി നാഗാലാന്റിൽ നേടിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications