ത്രിപുരയും നാഗാലാന്റും മേഘാലയയും തെരഞ്ഞെടുപ്പിലേക്ക്; തിയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചത്.
ത്രിപുരയില്‍ ഫെബ്രുവരി 16 ന് തെരഞ്ഞെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 2 ന് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലുമായി 9125 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 62.8 ലക്ഷം വോട്ടര്‍മാര്‍ മൂന്നിടത്തുമായി വോട്ട് രേഖപ്പെടുത്തും.

ത്രിപുരയില്‍ നിലവില്‍ ബി ജെ പി നേതൃത്വത്തില്‍ എന്‍ ഡി എ ആണ് ഭരിക്കുന്നത്. ഇടതുപക്ഷം ആണ് ഇവിടെ പ്രതിപക്ഷത്ത്. മേഘാലയയില്‍ ബി ജെ പി - എന്‍ പി പി സഖ്യമാണ് ആണ് ഭരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പ്രതിപക്ഷത്ത്. നാഗാലാന്റിലും ബി ജെ പി സഖ്യമാണ് അധികാരത്തില്‍. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റ് വീതമാണ് ഉള്ളത്.
മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വര്‍ഷം നിരവധി തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട് എന്നും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാണ് എന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. പരീക്ഷാ സീസണ് കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഈ മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടിംഗ് പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം എല്ലാ തവണയും ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 25 തീയതികളില്‍ ആണ് അവസാനിക്കുന്നത്. 2018 നെ അപേക്ഷിച്ച് മൂന്ന് സംസ്ഥാനങ്ങളിലുമായി പോളിംഗ് സ്റ്റേഷന്റെ എണ്ണം 634 എണ്ണം അധികമാണ് എന്ന് രാജീവ് കുമാര്‍ പറഞ്ഞു.
73% പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. 376 പോളിങ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും വനിതകളായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയില്‍ ജനുവരി 21 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 30 ആണ്.
മേഘാലയയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 31 ന് പുറത്തിറങ്ങും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഏഴ് ആണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications