യോഗിയുടെ മന്ത്രിസഭയിലും മാറ്റങ്ങള്‍ വരുന്നു, 10 പുതിയ മന്ത്രിമാര്‍, നാല് മന്ത്രിമാര്‍ പുറത്തേക്ക്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രിസഭാ പുനസംഘടന വരുന്നു. വിഭാഗീയത അവസാനിപ്പിച്ച ബിജെപി പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് യോഗി സര്‍ക്കാര്‍ നടത്തുന്നത്. നേരത്തെ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലും പുനസംഘടന വരുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനും ഒരുപോലെ താല്‍പര്യമുള്ളവരായിരിക്കും മന്ത്രിസഭയിലേക്ക് പുതുതായി വരുന്നവരെന്നാണ് സൂചന.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
ജാതി-മത സമവാക്യങ്ങള്‍ കൃത്യമായി സമന്വയിപ്പിച്ചിട്ടുള്ളതായിരിക്കും പുനസംഘടന. അതേസമയം പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അവിടെ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവും. ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ മന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ വിഭാഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ബ്രാഹ്മണ വിഭാഗം യുപിയില്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവും.
Recommended Video
പത്ത് മന്ത്രിമാര്‍ വരെ ഉണ്ടാവുമെന്നാണ് സൂചന. അതോടൊപ്പം നാല് പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. പെര്‍ഫോമന്‍സ് നോക്കിയാണോ ഒഴിവാക്കുന്നതെന്ന് വ്യക്തമല്ല. പകരം തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇവരെ സംഘടനാ ചുമതലയിലേക്ക് മാറ്റുന്നതാണെന്നും സൂചനയുണ്ട്. ഒബിസി, ബ്രാഹ്മണ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കും മന്ത്രിസഭയില്‍ കൂടുതലായുണ്ടാവുക എന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപിയുടെ യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗും സംഘടനാ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും ദില്ലിയിലെത്തിയിട്ടുണ്ട്.
നിലവില്‍ യോഗിയുടെ മന്ത്രിസഭയില്‍ 23 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരുണ്ട്. സ്വതന്ത്ര ചുമതലയുള്ള ഒമ്പത് മന്ത്രിമാര്‍ വേറെയുണ്ട്. സഹമന്ത്രിമാരായി 22 മന്ത്രിമാരുമുണ്ട്. മൊത്തം 54 മന്ത്രിമാരാണ് ഉള്ളത്. നിലവില്‍ ആറ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. 60 പേരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. ഇനി ഒരാളെയും മാറ്റിയില്ലെങ്കിലും പോലും ആറ് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. നാല് മന്ത്രിമാരുടെ പ്രകടനം വളരെ മോശമാണെന്ന് യോഗിക്കും നേതൃത്വത്തിനും പരാതിയുണ്ട്. അതാണ് മാറ്റുന്നതെന്നാണ് സൂചന.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications