ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം ആയിരമാക്കുമോ? ബിജെപി പ്ലാന്‍ ചെയ്യുന്നതായി മനീഷ് തിവാരി
ദില്ലി: ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. ബിജെപി അത്തരമൊരു നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 2024ന് മുമ്പോ അത് കഴിഞ്ഞോ അത്തരമൊരു ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു. അതേസമയം ഇങ്ങനൊരു കാര്യം ചെയ്യുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും തിവാരി പറഞ്ഞു. പാര്‍ലമെന്റില്‍ തന്നെ വിശ്വസ്തരായ വ്യക്തകളാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും തിവാരി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് ചേംബര്‍ ആയിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതായിരിക്കും. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ആദ്യം ജനാഭിപ്രായം തേടേണ്ടതുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. അതേസമയം ഇതിന് പിന്നാലെ പ്രതികരണവുമായി മറ്റൊരു എംപി കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ഈ വിഷയം പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യകതയാണ്. ഇന്ത്യ പോലൊരു വിശാലമായ രാജ്യത്ത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കാര്‍ത്തി പറഞ്ഞു.
ജനസംഖ്യയെ ആധാരമാക്കിയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെങ്കില്‍, അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കും. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും കാര്‍ത്തി വ്യക്തമാക്കി. നിലവില്‍ 543 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. രാജ്യസഭയില്‍ 245 അംഗങ്ങളും. നേരത്തെ പുതിയ പാര്‍ലമെന്റ് കെട്ടിടം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ബിജെപിക്ക് അനുകൂലമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം ഭയപ്പെടുന്നുണ്ട്.
പ്രതിഷേധം ഈ നീക്കത്തിനെതിരെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. നേരത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. വളരെ കുറച്ച് മണ്ഡലങ്ങള്‍ കൂടുതല്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. അവ പുനര്‍ക്രമീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. പാര്‍ലമെന്റിന്റെ വലിപ്പം കൂട്ടുന്നതിനെയും സ്പീക്കര്‍ ന്യായീകരിച്ചിരുന്നു. പലരും സ്ഥലമില്ലാത്തത് കൊണ്ട് പിന്നിലാണ് ഇരിക്കുന്നത്. സ്പീക്കര്‍ക്ക് ഇവരെ കാണാന്‍ സാധിക്കില്ലായിരുന്നു. 543 എംപിമാരും ഒരുമിച്ചെത്തിയാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications