Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

ലഖ്‌നൗ: ബിജെപി ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അതിലുപരി യുപി പിടിക്കാന്‍ കല്യാണ് സിംഗ് ഫോര്‍മുല പുറത്തെടുത്തിരിക്കുകയാണ് നേതൃത്വം.

ഏത് വിഭാഗത്തിന്റെ പിന്തുണയാണ് നഷ്ടപ്പെടുമെന്ന് കരുതുന്നതെങ്കില്‍ ആ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കുക തുടങ്ങിയ തന്ത്രമാണ് ബിജെക്കുണ്ടായിരുന്നത്. ഇത്തവണ യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി മാത്രം ജയിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് കൂടുതല്‍ മാറ്റങ്ങള്‍ അടക്കം ബിജെപി നടത്തുന്നത്.

1

ഹിന്ദുത്വ എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി കളിച്ച് അതിലേക്ക് ദളിതുകളെയും ഒബിസികളെയും കൊണ്ടുവരിക എന്നതാണ് കല്യാണ്‍ സിംഗിന്റെ പ്ലാന്‍. ഇതിലൂടെ യുപിയെ ജാതി ഫോര്‍മുല തന്നെ പൊളിക്കാന്‍ സാധിക്കുമെന്ന് അമിത് ഷായ്ക്കുമറിയാം. അമിത് ഷാ 2013ല്‍ യുപിയില്‍ ഒരുക്കിയത് ഇത്തരമൊരു പ്ലാനായിരുന്നു. 71 സീറ്റാണ് ബിജെപി ഇതോടെ യുപിയില്‍ നേടിയത്. ഇത് ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യമായിരുന്നു. 2019.ല്‍ സീറ്റ് കുറഞ്ഞെങ്കില്‍ 60 സീറ്റുകള്‍ക്ക് മുകളില്‍ തന്നെ ബിജെപി നേടി. ഇതിനുള്ള പ്രധാന കാരണം മോദിയും യോഗിയും ഒരുമിച്ച് ഒരു വോട്ടുബാങ്കായി മാറിയതാണ്. ഒപ്പം ഇവര്‍ക്കുള്ള സ്‌ട്രോംഗ്മാന്‍ ഇമേജും സമര്‍ത്ഥമായി ബിജെപി ഉപയോഗിക്കുകയും ചെയ്തു.

2

സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പാര്‍ട്ടി വിട്ടതിന് കാരണമുണ്ടെന്ന് ബിജെപി പറയുന്നു. പലര്‍ക്കും ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലായിരുന്നു. ഇവര്‍ ടിക്കറ്റ് നിഷേധിക്കും എന്ന് സ്വയം ബോധ്യമുള്ളത് കൊണ്ടാണ് എസ്പിയിലേക്ക് പെട്ടെന്ന് തന്നെ മാറാന്‍ കാരണം. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇവര്‍ എസ്പിയിലേക്ക് കൂറുമാറിയതാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ബിജെപി പേടിച്ച് പോയെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് യോഗി ആദിത്യാഥ് ദളിത് വീടുകളില്‍ പോയി ഭക്ഷണം കഴിച്ചത്. യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര സിംഗ് ദളിത് പ്രാതിനിധ്യത്തിന്റെ കാര്യം വരെ എടുത്ത് പറഞ്ഞത്. പിന്നോക്ക വിഭാഗത്തിന്റെയും ഒബിസികളുടെയും രാഷ്ട്രീയ-സാമ്പത്തിക പ്രാതിനിധ്യം ഇത്രത്തോളം രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് ബിജെപിയാണെന്ന് സ്വതന്ത്ര ദേവ് പയുന്നു.

3

ഒബിസികള്‍ വന്‍ തോതില്‍ ബിജെപിയെ കൈവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം പറയുന്നത്. എന്നാല്‍ ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നല്ലൊരു വിഭാഗവും ഒബിസി വിഭാഗമാണ്. ഇത് ആ വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ്. ഇത് കല്യാണ് സിംഗ് ഫോര്‍മുലയാണ്. ഏത് വിഭാഗമാണോ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നത്, അവര്‍ക്ക് വലിയൊരു ശതമാനം സീറ്റുകള്‍ നല്‍കി നഷ്ടപ്പെട്ട വിശ്വാസത്തെ തിരിച്ചുപിടിക്കുന്ന രീതിയാണിത്. 1991ല്‍ കല്യാണ്‍ സിംഗ് അധികാരം പിടിച്ചത് ഈ ഫോര്‍മുല ഉപയോഗിച്ചതാണ്. ബിജെപി 2014ല്‍ യുപിയില്‍ തൂത്തുവാരിയതും സമാന ഫോര്‍മുല ഉപയോഗിച്ചായിരുന്നു. രണ്ട് സമയത്തും ഹിന്ദുത്വക്കൊപ്പം ബിജെപി മുന്നോട്ട് വെച്ച വികസന പ്ലാനും വര്‍ക്കായിരുന്നു.

4

പശ്ചിമ യുപിയിലെ ദളിത്-ജാട്ട്-താക്കൂര്‍ വോട്ടുകളാണ് യോഗി അനുകൂലമാക്കി എടുക്കാന്‍ ശ്രമിക്കുന്നത്. ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് വിജയിച്ചാല്‍ അത് പ്രതിപക്ഷത്തിന്റെ അവസാനമാകും. പശ്ചിമ യുപിയിലെ നല്ലൊരു ശതമാനം സീറ്റും കൊണ്ടുപോകാനായാല്‍ യുപി പിടിക്കാന്‍ ഉറപ്പായും ബിജെപിക്ക് സാധിക്കും. ആദ്യ ഘട്ട പട്ടികയില്‍ 44 ഒബിസി സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഒപ്പം 19 ദളിതുകള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. ആദ്യ റൗണ്ട് ടിക്കറ്റ് വിതരണത്തിലെ 60 ശതമാനവും ബിജെപി പൂര്‍ത്തിയാക്കുമെന്ന് ഇതിലൂടെ വ്യക്തം. ഇതിനൊക്കെ ജാട്ട് സിഖുക്കളുടെ വോട്ടും ബിജെപി നേടിയേക്കും. ബല്‍ദേവ് സിംഗ് ഓലക്ക് എന്ന നേതാവാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്. ഈ വിഭാഗത്തിന്റെ എംഎല്‍എയും ഒബിസി പട്ടികയില്‍ വരുന്നതാണ്.

5

ബിഎസ്പിയില് നിന്ന് ഒഴുകി പോയ ബിഎസ്പി വോട്ടുകള്‍ ഒരു ഘട്ടത്ത് കാത്തിരിക്കുന്നുണ്ട്. ഈ വോട്ടുകള്‍ നേടാനുള്ള ശ്രമവും ബിജെപി പ്രകടിപ്പിച്ചു. മായാവതി ഇത്തവണ കളത്തിലേ ഇല്ലാത്തത് യോഗി ആദിത്യനാഥിന് ആത്മവിശ്വാസം നല്‍കുന്നു. ജാദവ് വിഭാഗത്തില്‍ നിന്ന് പതിമൂന്ന് നേതാക്കള്‍ക്കാണ് ബിജെപി സീറ്റ് നല്‍കിയത്. എംപിമാരെ ഇത്തവണ ബിജെപി മത്സരിപ്പിക്കുന്നില്ല. പാര്‍ട്ടിക്ക് വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അടക്കം യുപിയില്‍ നിന്ന് എംപിമാരെ ആവശ്യമാണ്. അതോടൊപ്പം ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ക്ക് സീറ്റ് ചോദിച്ചാല്‍, അതും ഇത്തവണ ലഭിക്കില്ല. പാര്‍ട്ടിയിലെ പല എംപിമാര്‍ക്കും മക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം ഇതിന് തയ്യാറല്ല.

6

മുന്നോക്ക വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ താക്കൂറുകള്‍ക്കാണ് നല്‍കിയത്. ബ്രാഹ്മണര്‍, വൈശ്യര്‍ എന്നിവരാണ് കൂടുതലാണ് സീറ്റുകള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വ പട്ടികയ്ക്കായി വാങ്ങി. അതേസമയം സ്ത്രീകള്‍ക്ക് സീറ്റ് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ബിജെപിയും മോശമല്ലാത്ത രീതിയില്‍ ശ്രമിച്ചരിക്കുന്നുണ്ട്. 13 സ്ത്രീകള്‍ക്ക് ഭൂമി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നു. ഇത്തവണ അത് പത്തായി കുറഞ്ഞു. ഇതിന് പ്രധാന കാരണം വിജയസാധ്യതയായിരുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇത്തവണ ജയന്ത് ഉണ്ടാക്കൂ. ഴിവുണ്ടെങ്കില്‍, പ്രത്യേകിച്ച് ജനപിന്തുണയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് ബിജെപി നേതൃത്വം ഈ എംപിമാരെ അറിയിച്ചിട്ടുണ്ട്.

7

കല്യാണ്‍ സിംഗിന് ശേഷം വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ച് വോട്ടുബാങ്കുണ്ടാക്കിയ ഏക നേതാവും നരേന്ദ്ര മോദിയാണ്. 2017ല്‍ യാദവേതര വോട്ട് ബിജെപി ഉറപ്പിച്ച് കേശവ് പ്രസാദ് മൗര്യയെ മത്സരിപ്പിച്ചാണ്. ലഫാല്‍പൂരില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. മൗര്യ വിഭാഗം ബിജെപിക്കൊപ്പം ഇതോടെ ഉറച്ച് നിന്നു. മുഖ്യമന്ത്രിയാക്കുമെന്ന് കരുതിയെങ്കിലും ഒടുവില്‍ മൗര്യക്ക് ഉപമരുഖ്യമന്ത്രി സ്ഥാനം തന്നെ ലഭിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ടത് മുഖ്യമന്ത്രി സ്ഥാനം താക്കൂറായ യോഗി ആദിത്യനാഥിന് നല്‍കി എന്നായിരുന്നു. ഇതിലൂടെ വന്‍ വിജയമാണ് ബിജെപി കൊയ്തത്. താക്കൂര്‍ വോട്ടില്‍ ഭിന്നിപ്പ് ഉണ്ടായില്ല. പകരം ബ്രാന്‍ഡ് യോഗിയെന്ന പുതിയ ബ്രാന്‍ഡിനെ ഉണ്ടാക്കിയെടുക്കാനും ബിജെപിക്ക് സാധിച്ചു.

8

സഖ്യത്തിന്റെ കാര്യത്തിലും ഏകദേശം തീരുമാനം ആയിട്ടുണ്ട്. അനുപ്രിയ പട്ടേലിന്റെ അപ്‌നാദളുമായി ബിജെപിക്ക് യുപിയില്‍ സഖ്യമുണ്ട്. സഞ്ജയ് നിഷാദിന്റെ പാര്‍ട്ടിയുമായും സഖ്യമുണ്ട്. എന്നാല്‍ ബാബു സിംഗ് കുശ്വാഹയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാകാന്‍ സാധ്യത കുറവാണ്. ഒരു പാര്‍ട്ടിയുടെയും സഖ്യമില്ലാതെ തന്നെ ജയിക്കാനാവുമെന്നാണ് യോഗി ആദിത്യനാഥ് കണക്ക് കൂട്ടുന്നത്. ഇതെല്ലാം ബിജെപിയുടെ വന്‍ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമാണ്. ഇതിനൊപ്പം യോഗിയുടെ വന്‍ ധ്രുവീകരണം കൂടിയായപ്പോള്‍ യുപി കോര്‍ വോട്ടുകള്‍ നഷ്ടമാകില്ലെന്ന് ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തീര്‍ച്ചയായും പാര്‍ട്ടി വിട്ടുവരുന്നവരെ ഇനി എസ്പിയില്‍ ചേര്‍ക്കില്ല എന്ന് അഖിലേഷ് യാദവ് പറഞ്ഞതും ബിജെപി ക്യാമ്പില്‍ നിന്ന് ഭരണവിരുദ്ധ വികാരം പൂര്‍ണമായും നഷ്ടമാകാതിരിക്കാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+