ബീഹാറില്‍ ബിജെപിയുടെ സ്മാര്‍ട്ട് ഗെയിം, നിതീഷിനെ മുഖ്യമന്ത്രിയാക്കുന്നത് ബംഗാള്‍ പിടിക്കാന്‍!!

പട്‌ന: ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നല്‍കാന്‍ ബിജെപി തയ്യാറായിരിക്കുകയാണ്. എന്നാല്‍ കഇത് പെട്ടെന്നുള്ള ഒരു തീരുമാനമല്ല. ബിജെപി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ തന്ത്രമാണ്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ബിജെപിക്ക് പ്രധാനം. ബീഹാറില്‍ വലിയ കക്ഷിയായത് കൊണ്ട് തന്നെ നിതീഷ് കുമാറിനെ നിയന്ത്രിക്കുന്ന ബിജെപിക്ക് കടുപ്പമുള്ള കാര്യമല്ല. പക്ഷേ അദ്ദേഹത്തെ മാറ്റിയാല്‍ അത് എന്‍ഡിഎ കക്ഷികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതിനും അത് കാരണമാകും.

എന്‍ഡിഎ ചുരുങ്ങുന്നു

എന്‍ഡിഎ ചുരുങ്ങുന്നു

ബിജെപിക്ക് നിതീഷിനെ കൈവിടേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മുന്നില്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ട്. അവിടെ വിജയിക്കുകയാണ് ബിജെിക്ക് പ്രധാനം. കാരണം എന്‍ഡിഎ വികസിപ്പിക്കാന്‍ ബിജെപി വ്യാപകമായി ശ്രമിക്കുന്നുണ്ട്. അതിനൊപ്പം ബിജെപിയുടെ കരുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ നിലവില്‍ ജെഡിയു മാത്രമാണ് ബിജെപിയിലെ വലിയ കക്ഷി. പ്രമുഖ കക്ഷി ശിരോമണി അകാലിദള്‍ സഖ്യം വിട്ടത് ബിജെപിക്ക് വലിയ ക്ഷീണമാണ്. ഇനി നിതീഷല്ലാതെ മറ്റൊരു പ്രമുഖ നേതാവും എന്‍ഡിഎയിലില്ല.

എന്തുകൊണ്ട് നിതീഷ്

എന്തുകൊണ്ട് നിതീഷ്

ബംഗാളില്‍ നിതീഷിനെ ഉപയോഗിച്ച് മമതയെ പൂട്ടിക്കെട്ടാനാണ് ബിജെപി ഒരുങ്ങുന്നത്. കാരണം ബീഹാറിലെ അതീവ പിന്നോക്ക വിഭാഗം അഥവാ ഇബിസി വിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ടാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിട്ടത്. ബംഗാലില്‍ വ്യാപകമായി ഇബിസി വിഭാഗമുണ്ട്. ഇവര്‍ ബീഹാറില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറിയവരാണ്. ചായത്തോട്ടങ്ങളിലും മറ്റ് മേഖലകളിലും ഇവരുടെ സാന്നിധ്യം ശക്തമാണ്. നിതീഷിന്റെ ശക്തമായ വോട്ടുബാങ്കാണ് ബീഹാറില്‍ ഈ വിഭാഗം. ബംഗാളില്‍ അത് മാജിക്ക് നമ്പറിലേക്ക് എത്താന്‍ ബിജെപിയെ സഹായിക്കും.

മറ്റ് കക്ഷികള്‍

മറ്റ് കക്ഷികള്‍

ബിജെപി നേതൃത്വം നിതീഷിനെ കൈവിടാതിരിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. നിതീഷിനെ പുറത്താക്കിയാല്‍ എന്‍ഡിഎ കക്ഷികള്‍ക്ക് അത് നല്ല സന്ദേശമല്ല നല്‍കുക. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപിക്ക് സഖ്യകക്ഷികളുണ്ട്. ഇവര്‍ക്ക് തെറ്റായ സന്ദേശം നല്‍കാനാണ് നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നാല്‍ സംഭവിക്കുക. ഇത് അധികാരം പിടിക്കുന്നത് പലയിടത്തും ദുഷ്‌കരമാക്കും. അതുകൊണ്ട് നിതീഷിനെ നിലനിര്‍ത്തി ശക്തമായ പിന്തുണ നല്‍കാനാണ് ബിജെപി ശ്രമിക്കുക.

ബിജെപിയില്‍ പ്രിയമില്ല

ബിജെപിയില്‍ പ്രിയമില്ല

നിതീഷിനെ പല സീനിയര്‍ നേതാക്കള്‍ക്കും വലിയ താല്‍പര്യമില്ലാതായി മാറിയിരിക്കുകയാണ്. ബീഹാറില്‍ ബിജെപിയുടെ സീറ്റ് കുറയാന്‍ കാരണം ജെഡിയുവുമായുള്ള തെരഞ്ഞെടുപ്പ് ബന്ധമാണെന്ന് നേതാക്കള്‍ പറയുന്നു. ജെഡിയുവുമായി ബിജെപിക്ക് സഖ്യമില്ലെങ്കില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം പാര്‍ട്ടി നേടുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പാസ്വാന്‍ വിഭാഗത്തെ പാര്‍ട്ടിയില്‍ അകറ്റിയതും ബിജെപി ബാധിച്ചിട്ടുണ്ട് ബിജെപി എസ്‌സി എസ്ടി സെല്‍ പ്രസിഡന്റ് അജിത് ചൗധരി പറഞ്ഞു. ഇത്തരം എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ നിതീഷ് അഞ്ച് വര്‍ഷം തികയ്ക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

എന്‍ഡിഎ മടുത്തോ?

എന്‍ഡിഎ മടുത്തോ?

നിതീഷ് എന്‍ഡിഎയില്‍ തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. അദ്ദേഹം എല്ലാ തവണയും പല സഖ്യങ്ങളിലേക്കായി ചാടുന്ന നേതാവാണ്. 2013 എന്‍ഡിഎ വിട്ടശേഷമാണ് നിതീഷിന്റെ പ്രതിച്ഛായ ഇടിയാന്‍ തുടങ്ങിയത്. 2014ല്‍ ബിജെപിയില്ലാതെ രണ്ട് സീറ്റ് മാത്രമാണ് ജെഡിയു നേടിയത്. ഇതോടെ നിലനില്‍പ്പില്ലെന്ന് കണ്ടാണ് നിതീഷ് മഹാസഖ്യം ഉണ്ടാക്കിയത്. 2017ല്‍ തേജസ്വി വലിയ ഫാക്ടറായി സഖ്യത്തില്‍ മാറുന്നു എന്ന് കണ്ട നിതീഷ് തിരിച്ച് എന്‍ഡിഎ പാളയത്തിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഈ നീക്കമാണ് നിതീഷിന്റെ ക്രെഡിബിളിറ്റി ഇല്ലാതാക്കിയത്.

ബിജെപി ജാഗ്രതയില്‍

ബിജെപി ജാഗ്രതയില്‍

നിതീഷിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഓരോ നീക്കവും പാര്‍ട്ടി നടത്തുന്നത്. എല്‍ജെപിയെ തങ്ങള്‍ക്കെതിരെ നിര്‍ത്തിയത് ബിജെപിയാണെന്ന് ജെഡിയു നേതാക്കള്‍ക്ക് അറിയാം. പക്ഷേ പരസ്യമായ ഒരു പ്രശ്‌നത്തിന് നിതീഷും തയ്യാറല്ല. പക്ഷേ രാഷ്ട്രീയ നീക്കങ്ങളില്‍ അഗ്രഗണ്യനാണ് നിതീഷ് കുമാര്‍. എന്ത് വേണമെങ്കിലും നിതീഷ് പ്ലാന്‍ ചെയ്യും. 43 സീറ്റുകള്‍ നിതീഷിനൊപ്പമുണ്ട്. ആര്‍ജെഡിക്ക് 75 സീറ്റുള്ളതിനാല്‍ അവിടെ തേജസ്വി യാദവിനെ പിന്തുണയ്ക്കാനും നിതീഷ് തയ്യാറായേക്കും. അത് രാഷ്ട്രീയമായി ബിജെപിക്കും തിരിച്ചടിയാവും.

എന്‍ഡിഎയില്‍ റോള്‍ കുറയും

എന്‍ഡിഎയില്‍ റോള്‍ കുറയും

നിതീഷ് കുമാറിന്റെ റോള്‍ എന്‍ഡിഎയില്‍ കുറയുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ ഭൂരിപക്ഷം നേര്‍ത്തതാണ്. ബിജെപി തന്നെ എല്ലാ പ്രമുഖ വകുപ്പുകളും സ്വന്തമാക്കും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വരെ ഉണ്ടായേക്കും. എന്നാല്‍ എന്‍ഡിഎയെ ഇത്തവണ നിയന്ത്രിക്കുന്നത് ബിജെപിയായിരിക്കും. ആഭ്യന്തരവും സാമ്പത്തിക വകുപ്പും ബിജെപിക്കൊപ്പം തന്നെയാവും. സംസ്ഥാനത്തെ പിന്നില്‍ നയിക്കുന്ന രീതി പലയിടത്തും ബിജെപി കളിക്കാറുണ്ട്. നിതീഷ് എന്തായാലും ഇത്തവണ എല്ലാ തീരുമാനങ്ങളും ഒറ്റയ്‌ക്കെടുക്കുന്ന സാഹചര്യമുണ്ടാവില്ല. അതിലുപരി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്ന രീതിക്കും ബിജെപിയില്‍ നിന്ന് സമ്മര്‍ദമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+