കാത്തിരുന്ന് നിതീഷ് കുമാറിന് മറുപണി കൊടുത്ത് ബിജെപി; ജെഡിയുവിനെ 'പൂജ്യ'ത്തില്‍ നിര്‍ത്തിച്ചു
ഇറ്റാനഗര്‍: ബിജെപിക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ പണി ചെറുതല്ലായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ബിജെപിക്കെതിരെ നിതീഷ് കുമാര്‍ ചരടുവലിച്ചത്. അതുകൊണ്ടുതന്നെ നിതീഷിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ബിജെപിക്ക് കഴിഞ്ഞുമില്ല. അത്രയ്ക്കും പെട്ടെന്നായിരുന്നു എന്‍ഡിഎ വിട്ടൊഴിയാന്‍ നിതീഷ് തീരുനിച്ചത്.
എന്‍ഡിഎ വിട്ട് ആര്‍ജെഡിയുമായി ചേര്‍ന്ന് നിതീഷ് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുകയും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയും ചെയ്തു. നിതീഷിന്റെ നീക്കം കനത്ത തിരിച്ചടിയായിരുന്നു ബിജെപിക്ക്. ഏതുനിമിഷവും ഇതിനുള്ള തിരിച്ചടി കിട്ടുമെന്ന സൂചനകളും ഉണ്ടായിരുന്നു. ഇപ്പോള്‍ അത് പോലെ സംഭവിച്ചിരിക്കുകയാണ്. നിതീഷിന് ബിജെപി എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ നിതീഷ് ഇതുപോലൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല.

നിതീഷ് കുമാറിന്‍റെ പാര്‍ട്ടിക്ക് അരുണാചല്‍ പ്രദേശിലുള്ള ഏക എംഎല്‍എയെ വെച്ചാണ് നിതീഷിനുള്ള മറുപടി ബിജെപി കൊടുത്തത്. എൻഡിഎ വിട്ട് പോയ ജെഡിയുവിന് ബിജെപി മറുപടി കൊടുത്തത് അരുണാചൽ എംഎൽഎയെ ബിജെപിയിൽ എത്തിച്ചാണ്.
ബുധനാഴ്ചയാണ് ടെച്ചി കാസോ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇറ്റനഗര്‍ എംഎല്‍എ ടെച്ചോ കാസോയുടെ അപേക്ഷ സ്പീക്കര്‍ ടെസം പോങ്തേ അംഗീകരിച്ചു. ഇതോടെ നിയമസഭയിൽ ബിജെപി ഒന്നുകൂടി ശക്തരായി.

60 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രമായി 49 എംഎല്‍എമാരായി. 2019ല്‍ നടന്ന അരുണാചല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലേക്കാണ് ജെഡിയു മത്സരിച്ചത്. ഇതില്‍ ഏഴ് സീറ്റുകളില്‍ പാർട്ടി വിജയിച്ചിരുന്നു. ബിജെപിക്ക് ശേഷം ഏറ്റവും അധികം എംഎല്‍എമാരുള്ള പാര്‍ട്ടി ആയിരുന്നു ജെഡിയു. എന്നാല്‍, 2020 ഡിസംബറില്‍ ജെഡിയുവിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

ടെച്ചോ കാസോ മാത്രമാണ് ജെഡിയുവിൽ നിന്നത്. ഇപ്പോൾ ടെയ്യോ കാസോയും പാർട്ടി വിട്ട് ബിജെപിയില്‍ എത്തിയതോടെ അരുണാചല്‍ നിയമസഭയില്‍ ജെഡിയു സംപൂജ്യരായി. ബീഹാറില് ജെഡിയു കരുത്ത തെളിയിച്ച അവസരത്തിലാണ് അരുണാചൽ പ്രദേശിൽ ഇങ്ങനൊരു അടി ഉണ്ടായത്. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. വിശാലസഖ്യ സർക്കാർ 160 വോട്ട് നേടി. ബിജെപി നേതാവ് വിജയ് കുമാർ സിൻഹ രാവിലെ സഭ ചേർന്നയുടൻ രാജി പ്രഖ്യാപിച്ചു.

ബിജെപി മുന്നണിമര്യാദകൾ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ നിതീഷ് കുമാർ സ്വാതന്ത്ര്യസമരത്തിൽ ഏത് ബിജെപി നേതാവാണ് പങ്കെടുത്തതെന്ന് ചോദിച്ചു. 2024ൽ ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷത്തെ പാർട്ടികൾ തന്നോട് പറഞ്ഞതായും നിതീഷ് വ്യക്തമാക്കി. വിശാലസഖ്യ സർക്കാർ റൺ ഔട്ടാകില്ലെന്നും കാലാവധി തികയ്ക്കുമെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.
ദേവതയോ ദേവിയോ..!!! മഡോണയുടെ പുതിയ ലുക്കുകണ്ട് കണ്ണ് തള്ളി ആരാധകര്‍

എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ തന്നെ തിരിച്ചടികളുടെ സൂചന നിതീഷിന് കിട്ടിത്തുടങ്ങിയിരുന്നു. ആര്‍ജെഡി നേതാക്കളുടെ വീടുകളും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഗുരുഗ്രാമിലെ മാളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ക്രമക്കേടില്‍ എംപിമാരായ അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, നിയമസഭാ കൗണ്‍സില്‍ അംഗമായ സുനില്‍ സിങ്, മുന്‍ എംഎല്‍സി സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മഹാസഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ആര്‍ജെഡി ആരോപിച്ചു. അതേസമയം, നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ തനിക്ക് ആഗഹ്രമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ ആയിരിക്കും സ്ഥാനാർത്ഥി എന്ന സൂചനകളാണ് പുറത്തുവരുന്നത്.












Click it and Unblock the Notifications