രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി ശ്രമിക്കുന്നു; മോദിയുടെ കരുത്ത് രാഹുലെന്ന് തുറന്നടിച്ച് മമത

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധിയെ ഹീറോയാക്കാന്‍ ബിജെപി കഠിനാധ്വാനം നടത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ട്ടിയുടെ ഇന്റേണല്‍ മീറ്റിംഗിലാണ് രാഹുലിനെതിരെ മമത തിരിഞ്ഞത്. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാര്‍ഗറ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മമത കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ടിആര്‍പിയാണ് രാഹുല്‍ ഗാന്ധി. ബിജെപി പാര്‍ലമെന്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് രാഹുല്‍ ഗാന്ധിയെ നേതാവാക്കി കാണിക്കാനാണ് താല്‍പര്യം രാഹുലിനെ ഹീറോയാക്കി കാണിക്കാന്‍ ബിജെപി വല്ലാതെ താല്‍പര്യപ്പെടുന്നുണ്ടെന്നും മമത ആരോപിച്ചു.
കോണ്‍ഗ്രസാണ് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. സിപിഎമ്മും, ബിജെപിയും ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരെ ഇളക്കിവിടുകയാണെന്നും മമത തുറന്നടിച്ചു. മുര്‍ഷിദാബാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഈ മേഖലയില്‍ തൃണമൂലിന് കോണ്‍ഗ്രസിനെതിരെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത് ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമായിരുന്നു. നേരത്തെ തൃണമൂല്‍ എംപി സുദീപ് ബന്ധോപധ്യായ രാഹുലിനെിരെ ലോക്‌സഭയില്‍ വെച്ച് തുറന്നടിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ നേതാവായി രാഹുല്‍ മാറുന്നത് ബിജെപിക്ക് നേട്ടമായി മാറുമെന്നായിരുന്നു സുദ്ദീപ് പറഞ്ഞത്.
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമത ബാനര്‍ജിയും കോണ്‍ഗ്രസും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ബംഗാളിലും നോര്‍ത്ത് ഈസ്റ്റിലും തങ്ങളുടെ വോട്ടുബാങ്കില്‍ തൃണമൂല്‍ കടന്നുകയറിയതില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തിയിലായിരുന്നു. അടുത്തിടെ തൃണമൂല്‍ നോര്‍ത്ത് ഈസ്റ്റില്‍ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല.
പക്ഷേ ഇത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ തന്നെ ഇല്ലാതാക്കിയിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും, ശാരദ അഴിമതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ബിജെപി സ്ഥിരമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രാഹുല്‍ ഉന്നയിച്ചത് തൃണമൂലിനെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലിന്റെ കടുത്ത വിമര്‍ശകനുമാണ്. എന്നാല്‍ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് തോറ്റതോടെ ഇരുപാര്‍ട്ടികളും പരസ്പരം കൂടുതലായി അകന്നിരിക്കുകയാണ്.
ബിജെപിയുടെ ബി ടീമാണെന്ന ആരോപണമാണ് പരസ്പരം ഉന്നയിക്കുന്നത്. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യത്തെ കൊണ്ടുവരാനായി ഇരുപാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളും പൊളിഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മമത പ്രഖ്യാപിച്ചത്.












Click it and Unblock the Notifications