കോണ്‍ഗ്രസ് തുടങ്ങിയ കളി ഞങ്ങള്‍ അവസാനിപ്പിക്കും...മുന്നറിയിപ്പുമായി ബിജെപി
Recommended Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയ സംഭവത്തില്‍ സംസ്ഥാന ക്യാമ്പിന് അമ്പരപ്പ്. കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുമെന്ന് കമ്പ്യൂട്ടര്‍ ബാബ പറയുകയും ചെയ്തു. ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തുടങ്ങിയ ഈ നെറികെട്ട കളി ഞങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.

നാല് എംഎല്‍എമാര്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്ന് കമ്പ്യൂട്ടര്‍ ബാബ പറയുന്നു. കമല്‍നാഥ് പറയുമ്പോള്‍ ഇവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് പറയാനാവില്ലെന്നും ബാബ വ്യക്തമാക്കി. പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കമല്‍നാഥ് ആഹ്വാനം ചെയ്തതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നരോത്തം മിശ്ര കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വം മുതിര്‍ന്ന നേതാക്കളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന്, ഗോപാല്‍ ഭാര്‍ഗവ്, നരോത്തം മിശ്ര എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്. അതേസമയം ബിജെപി കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്നും സിംഗ് ആരോപിച്ചു. ബിജെപി എംഎല്‍എമാരുടെ അടിയന്തര യോഗവും ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ് ദേശീയ നേതൃത്വത്തെഅറിയിക്കുന്നുണ്ട്. രാത്രിയോടെ രാകേഷ് സിംഗ് ദില്ലിയിലെത്തും. അമിത് ഷായെ കാണുമെന്നാണ് സൂചന. അതേസമയം ശിവരാജ് സിംഗ് ചൗഹാനെതിരെയാണ് പ്രശ്നങ്ങളുടെ വിരല്‍ ഇതോടെ ഉയര്‍ന്നിരിക്കുന്നത്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications