കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണിയില്ല, പക്ഷേ ബിജെപിക്കെതിരെ വന്‍ ഭൂരിപക്ഷം നേടാം: ആ രഹസ്യം പറഞ്ഞ് നിതീഷ് കുമാര്‍

Google Oneindia Malayalam News

പട്‌ന: 2024ല്‍ മൂന്നാം മുന്നണിയുണ്ടാവില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പക്ഷേ അടുത്ത തവണ സുപ്രധാന മുന്നണി തന്നെയായിരിക്കും രൂപീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ജെഡിയു യോഗത്തിലായിരുന്നു നിതീഷ് പുതിയ മുന്നണിയെ കുറിച്ച് സംസാരിച്ചത്.

അതേസമയം ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് വന്‍ ഭൂരിപക്ഷം നേടാനാവുമെന്ന് നിതീഷ് വ്യക്തമാക്കി. അതിനുള്ള തന്ത്രവും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്. അതിലൂടെ വന്‍ ഭൂരിപക്ഷം തന്നെ ബിജെപിക്കെതിരെ നേടാനാവുമെന്നും നിതീഷ് വ്യക്തമാക്കി.

1

താന്‍ ആ പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഈ പാര്‍ട്ടികളുടെ കൈയ്യിലാണ് എല്ലാം ഉള്ളത്. അവര്‍ ഒന്നിക്കുകയാണ് വേണ്ടത്. അടുത്തിടെ പ്രതിപക്ഷ നേതാക്കളെയെല്ലാം നിതീഷ് നേരിട്ട് കണ്ടിരുന്നു. സമാനസ്വഭാവമുള്ള പാര്‍ട്ടികള്‍ തമ്മില്‍ ഒന്നിക്കുകയും, അതിലൂടെ പ്രതിപക്ഷ ഐക്യം രൂപപ്പെടണമെന്നുമാണ് നിതീഷ് പറയുന്നത്.

ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!

അതേസമയം ദേശീയ തലത്തില്‍ വലിയൊരു റോള്‍ നിതീഷ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് തനിക്ക് മോഹങ്ങളൊന്നും ഇല്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് സഖ്യമുണ്ടായിട്ടും ജെഡിയുവിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്ന് നിതീഷ് പറഞ്ഞു.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷിനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി

ജെഡിയുവിന്റെ പ്രകടനം മോശമാവാന്‍ കാരണം, ബിജെപിയുമായുള്ള സഖ്യമാണ്. അവര്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ജെഡിയുവിന് അത്രയും കുറഞ്ഞ സീറ്റുകള്‍ മുമ്പൊരിക്കലും ലഭിച്ചിരുന്നില്ല. അത് ബിജെപി ഓര്‍ക്കണം. മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും ജെഡിയുവിന് അത്തരം പരാജയം ഉണ്ടായിരുന്നില്ല.

എന്നാല്‍ ബിജെപി ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കാന്‍ വേണ്ടി പരിശ്രമിച്ചുവെന്നും നിതീഷ് ആരോപിച്ചു. അതേസമയം മാധ്യമങ്ങള്‍ക്കെതിരെയും നിതീഷ് രംഗത്തെത്തി. മാധ്യമങ്ങളെ ഒന്നും പ്രസിദ്ധീകരിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ബിജെപിക്കെതിരെയുള്ള ഒന്നും മാധ്യമങ്ങളില്‍ വരില്ല. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ക്ക് എല്ലാ വിവരങ്ങളും അറിയാം. ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുവന്നാല്‍ ഈ മാധ്യമങ്ങള്‍ എല്ലാം പ്രസിദ്ധീകരിക്കുമെന്നും നിതീഷ് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്ളത് കൊണ്ട് ബീഹാറിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ല.

അവര്‍ യാതൊന്നും ബീഹാറിന് നല്‍കിയിട്ടില്ല. ബീഹാറിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ അംഗീകരിച്ചില്ല. ബ്രിട്ടീഷ് ഭരണകാലം മുതല്‍ സമൃദ്ധിയില്‍ ജീവിക്കുന്ന സംസ്ഥാനത്ത് നിന്നാണ് നരേന്ദ്ര മോദി വരുന്നത്. പാവപ്പെട്ടവര്‍ക്ക് വികസനം സാധ്യമാക്കാതെ രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്നും നിതീഷ് പറഞ്ഞു.

English summary
bjp will be defeated but opposition will be united, nitish kumar advice to like minded parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X